മഹാവ്യാധിയില്‍ ഉഴലുന്ന ലോകത്തെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കാം

മെയ് മാസം പരിശുദ്ധ മാതാവിനെ പ്രത്യേകമായി ഓര്‍മിപ്പിക്കുന്നു. പണ്ടു കാലങ്ങളില്‍, മെയ് മാസത്തിലെ വണക്കമാസ ആചരണങ്ങള്‍ നമ്മുടെ കുടുംബങ്ങളുടെ ഭാഗമായിരുന്നു. വണക്കമാസ പുസ്തകത്തിലെ ജപങ്ങളും പ്രാര്‍ത്ഥനകളും അനുഭവസാക്ഷ്യങ്ങളും കുടുംബാംഗങ്ങളില്‍ മാതാവിനോട് ഭക്തിയും സ്‌നേഹവും അടുപ്പവും വര്‍ദ്ധിപ്പിച്ചിരുന്നു. അതിന്റെ നന്മയും അനുഗ്രഹങ്ങളും ഓരോ വീട്ടിലും കാണാന്‍ ഉണ്ടായിരുന്നു.

ഇന്ന് എത്ര ക്രിസ്തീയ കുടുംബങ്ങളില്‍ വൈകുന്നേരം വണക്കമാസ പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ട് എന്ന് ചോദിച്ചാല്‍ എത്ര പേര്‍ക്ക് ഉത്തരമുണ്ടാകും? യഥാര്‍ത്ഥത്തില്‍ വണക്കമാസം എന്നത് വെറും പ്രാര്‍ത്ഥന മാത്രമല്ലായിരുന്നു. കുടുംബാംഗങ്ങളെ ഒന്നിച്ചു കൂട്ടുന്ന നല്ല ആചാരമായിരുന്നു. ഓരോ കുടുംബത്തെയും ഒന്നിച്ചു കൂട്ടുന്നത് അമ്മയാണ്. മാതാവിനോടുള്ള ഭക്തിയുള്ള കുടുംബങ്ങള്‍ എന്നും നിലനില്‍ക്കും എന്ന് നമുക്കു മുമ്പേ ജീവിച്ചു കടന്നു പോയവരുടെ സാക്ഷ്യമാണ്.

ശിഷ്യന്മാര്‍ സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ അവരുടെ മധ്യത്തില്‍ മറിയം ഉണ്ടായിരുന്നു. അേന്നരമാണ് പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തില്‍ അവരുടെ എല്ലാവരുടെയും മേല്‍ എഴുന്നള്ളി വന്നത്. നമ്മുടെ കുടുംബങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി കുടുംബങ്ങളില്‍ വളര്‍ത്തണം. അതിന് വളരെ സഹായകമാണ് വണക്കമാസം, കുടുംബം ഒന്നിച്ചുള്ള ജപമാല എന്നിവ.

ജോണ്‍ പോള്‍ മാര്‍പാപ്പായ്ക്ക് മാതാവിനോട് വലിയ ഭക്തിയുണ്ടായിരുന്നു. ഫാത്തിമാ നാഥയാണ് തെന്ന വെടിയുണ്ടയില്‍ നിന്ന് രക്ഷിച്ചതെന്ന് പാപ്പാ പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയും വലിയ മരിയഭക്തനാണ്. ദിവസവും മൂന്നു ജപമാല വരെ താന്‍ ചൊല്ലാറുണ്ടെന്ന് പാപ്പാ പറഞ്ഞിട്ടു ണ്ട്. ഇത്രയേറെ തിരക്കിനിടയിലും മൂന്ന് ജപമാല ചൊല്ലുന്ന പാപ്പായുടെ ദൈവമാതൃഭക്തി നമുക്ക് പ്രചോദനമാണ്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ലോകം മുഴുവനെയും ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസാണ്. ഈ മഹാമാരിയില്‍ നിന്ന് നമ്മെളയെും സഭയെയും ലോകം മുഴുവനെയും കാത്തു സംരക്ഷിക്കണമേയെന്ന് നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം. അമ്മയുടെ വിമലഹൃദയത്തിന് നമുക്ക് നമ്മെത്തന്നെയും ലോകം മുഴുവനെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഈ മെയ് മാസത്തില്‍ നമുക്ക് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടതു പോലെ ജപമാലയും വണക്കമാസവും പാപ്പാ നല്‍കിയ പ്രാര്‍ത്ഥനയും ചൊല്ലി സമര്‍പ്പിക്കാം.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles