പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തിയെട്ടാം തിയതി
“അസൂയ പരിശുദ്ധാരൂപിയോട് മറുത്തുള്ള വേറൊരു പാപമാകുന്നു.”
പ്രായോഗിക ചിന്തകൾ
1.ദൈവം തൻ്റെ അനുഗ്രഹങ്ങളെ കൊടുക്കുന്നതിൽ പൂർണ്ണസ്വാതന്ത്ര്യമുള്ളവനാകുന്നു.
2.അസൂയയുള്ളവൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല.
3.അന്യന് ആത്മനഷ്ടം വരുത്തുന്നതിനായി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
പക്ഷപ്രകരണങ്ങൾ
സകല നന്മകളുടെയും ഉടയക്കാരനായ പരിശുദ്ധാരൂപിയേ! മനുഷ്യർക്ക് നന്മകളെ കൊടുക്കുന്നതിൽ നീ സർവ്വ സ്വാതന്ത്ര്യമുള്ള വനാകുന്നുവല്ലോ. ഓരോരുത്തൻ്റെ ആത്മരക്ഷയ്ക്കും നിൻ്റെ സ്തുതിക്കും പറ്റിയ വിധത്തിൽ അവയെ ദാനം ചെയ്യുന്ന നിൻ്റെ എത്രയും വലിയ നീതിയേയും സ്നേഹത്തേയും ഞാൻ വാഴ്ത്തുന്നു. എനിക്ക് നീ നല്കിയിരിക്കുന്ന എണ്ണമില്ലാത്ത ഉപകാരങ്ങളെക്കുറിച്ച് നിനക്ക് ഞാൻ സ്തോത്രംചെയ്യുന്നു. എൻ്റെ ആത്മരക്ഷയ്ക്കും നിൻ്റെ സ്തുതിക്കും, ശേഷം പേരുടെ ഉപകാരത്തിന് യോജിച്ചവിധത്തിൽ മാത്രം അവയെ എനിക്ക് തരണമെ. അല്ലാത്തപ്പോൾ എന്നിൽനിന്നും ലോകനന്മകളെ നീ എടുത്തുകളയേണമെ.എന്തുകൊണ്ടെന്നാൽ ഞാൻ ലോകത്തിനായി ജനിച്ചവനല്ല. നിനക്കായിട്ടത്രെ. ലോകം എൻ്റെ ഉപകാരത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നിൻ്റെ പരിശുദ്ധ സ്നേഹം മാത്രം എനിക്ക് തരിക. ലോകനന്മകൾ അതിനെ അനുഗ്രഹി ക്കുന്നവർക്ക് കൊടുക്കുക- നല്ല ദൈവമേ! ശേഷം പേരുടെ നന്മയിൽ സന്തോഷിക്കുന്നതും, അവരുടെ തിന്മയിൽ സഹതപിക്കുന്നതുമായ ഒരു വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്ടിക്കണമെ. മറ്റുള്ളവർക്ക് യാതൊരു നഷ്ടനാശവും അറിഞ്ഞും അറിയാതെയും ഞാൻ നിമിത്തം നേരിടാതിരിപ്പാൻ നീ എന്നെ കാത്തുകൊള്ള ണമേ. ആത്മാക്കളുടെ പുണ്യവർദ്ധനവിന് അത്യാശയോടെ അന്വേഷിക്കുന്നവനായ പരി.റൂഹായേ ഞാൻ എന്നെത്തന്നെ പുണ്യങ്ങളാൽ അലങ്കരിപ്പാനും ഞങ്ങളെല്ലാവരും പരസ്പരസ്നേഹത്തിലും സന്മാർഗ്ഗത്തിലും ജീവിച്ചുകൊണ്ട് നിൻ്റെ അനുഗ്രഹങ്ങൾക്ക് യോഗ്യരാകുവാൻ, സർവ്വനന്മകളുടെയും ഉറവയായ പരിശുദ്ധാരൂപിയെ നീ ഞങ്ങളെ സഹായിക്കണമെ.
ആമ്മേൻ.
7 ത്രിത്വ.
പ്രതിജ്ഞ
നല്ല കണ്ടുപിടുത്തത്തിന് ചേരാത്തതായി ഞാൻ യാതോന്നും പറയുകയോ പ്രവർത്തിക്കയോ ചെയ്കയില്ല.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.