പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്താറാം തിയതി
“റൂഹാദ്ക്കുദശായ്ക്ക് എതിരായുള്ള പാപമാകുന്നു തുനിവ് അഥവാ അതിശരണം (സത്പ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യധാരണ)”
പ്രായോഗിക ചിന്തകൾ
1.നീ എന്തു വിതച്ചുവോ അതു നീ കൊയ്യുകയും ചെയ്യും.
2.ദൈവാനുഗ്രഹങ്ങളോടു നീ എങ്ങനെ സഹകരിക്കുന്നു.?
3.നിൻ്റെ കുമ്പസാരങ്ങളിൽ ഉറപ്പായ പ്രതിജ്ഞ ഉണ്ടോ?
പക്ഷപ്രകരണങ്ങൾ
എൻ്റെ ആത്മാവിൻ്റെ സ്നേഹമണവാളനായ റൂഹാദ്ക്കുദശായെ! നിന്നെ ഞാൻ സാഷ്ടാംഗം വീണാരാധിക്കുന്നു. നിന്നെ ഞാൻ സ്നേഹിക്കുന്നു. പൂർണ്ണഹൃദയത്തോടുകൂടി നിനക്കു ഞാൻ സ്തോത്രം ചെയ്യുന്നു. എന്തുമാത്രം ഞാൻ നിനക്കു നന്ദി പറഞ്ഞാലും അതൊന്നും മതിയാകില്ല. എന്തുകൊണ്ടെന്നാൽ മനോവാക്കിലടങ്ങാത്ത മനോഗുണങ്ങളെ എനിക്കു നീ നല്കി.
നിൻ്റെ അനുഗ്രഹങ്ങളെ ഈ നന്ദിഹീനനിൽ നീ കൂമ്പാരമാക്കി. എന്നാൽ ഞാൻ ഇവയൊന്നും വകവയ്ക്കാതെയും ഇവയോടു സഹകരിക്കാതെയും എന്തുമാത്രം നിന്നെ സങ്കടപ്പെടുത്തി. എന്നിട്ടും നീ എന്നെ കൈവിട്ടില്ല. നല്ല അരൂപിയെ! എന്നെ മുഴുവനും നിൻ്റെ അനുഗ്രഹത്തിനു ബലിയായി ഞാനിതാ കയ്യാളിക്കുന്നു. നിൻ്റെ തിരുവിഷ്ടം എന്തെന്ന് എന്നെ നീ ഗ്രഹിപ്പിക്കേണമെ. അവയെ നിറവേറ്റുവാൻ സഹായിക്കേണമേ. എന്തുകോണ്ടെന്നാൽ നിന്നെക്കൂടാതെ ഞാനൊന്നുമില്ല. നീ തന്നതല്ലാതെ എന്നിലൊരു നന്മയുമില്ല. സകല ഹൃദയങ്ങളുടേയും രാജാവേ, സകലരും നിന്നെ അറിഞ്ഞു സ്നേഹിപ്പാനിടവരുത്തിയരുളുക. നിൻ്റെ സ്വരത്തെ കേൾപ്പാൻ അവരുടെ ചെവികളേയും,നിൻ്റെ ഇഷ്ടം നിറവേറ്റുവാൻ അവരുടെ മനോബോധങ്ങളേയും ചായിക്കേണമേ. പാപവഴിയിൽനിന്നു അവരുടെ കാലടികളെ തിരിക്കേണമെ. അനന്തനന്മയായ നിന്നെ ഞങ്ങൾ എരിവോടെ അന്വേഷിക്കട്ടെ. അനുഗ്രഹം നിറഞ്ഞ പിതാവേ! നീ ഞങ്ങൾക്കു നല്കുന്ന ധാരാളമായ രക്ഷാവരങ്ങളെ ഞങ്ങൾ നല്ല ശ്രദ്ധയോടും താല്പര്യത്തോടുംകൂടി വിനയോഗിച്ചുകൊണ്ട്, നിത്യാനന്ദരാജ്യത്തിൽ നിനക്കു നന്ദിക്കടുത്ത സ്തോത്രങ്ങളെ അനവരതകാലം പാടുവാൻ നീ തന്നെ ഇടയാക്കിയരുളേണമെ.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
മേലാൽ പാപഹേതുക്കളെ ഉപേക്ഷിച്ചു ജീവിച്ചുകൊള്ളാം.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.