അന്തിക്രിസ്തുവിനെതിരെ എങ്ങനെ പോരാടാം?

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ അഭിപ്രായത്തില്‍ അന്തിക്രിസ്തുവിനെതിരെ പോരാടാന്‍ സഹയാക്കുന്ന 7 പ്രതിരോധങ്ങള്‍ ഇവയാണ്:

1) കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും, സ്വന്തം കുരിശ് ചുമക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിന് ഉതകുംവിധം തങ്ങളുടെ വീടുകളില്‍ ക്രൂശിത രൂപം തൂക്കിയിടുകയും വേണം.

2) ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എല്ലാ രാത്രികളിലും കുടുംബത്തെ ഒരുമിച്ചുകൂട്ടുക.

3) ദിവസേന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക .

4) കര്‍ത്താവിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്ന ദിവ്യകാരുണ്യ ആരാധനകള്‍, അതാത് ഇടവകകളിലും പ്രത്യേകിച്ചും ലോകനിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ അവബോധംമുള്ള രീതിയില്‍ വൈദികര്‍ ക്രമീകരിക്കുകയും നഷ്ടങ്ങള്‍ക്ക് പരിഹാര സേവനങ്ങള്‍ നടത്തുകയും ചെയ്യുക.

5) വിശ്വാസവളര്‍ച്ചയെത്തിയവര്‍ തങ്ങളുടെ കൃപയുടെ അവസ്ഥ നന്നായി സൂക്ഷിക്കുകയും മെച്ചപ്പെട്ടവരല്ലാത്തവര്‍ക്കായി എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക, കാരണം വരും കാലഘട്ടത്തില്‍ നിങ്ങളുടെ വിറയ്ക്കുന്ന കാല്‍മുട്ടുകള്‍ക്ക് തടയിടാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, അത് പ്രാര്‍ത്ഥനയിലൂടെയേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു.

6) വിശുദ്ധ മിഖായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കുക: മുഖ്യദൂതനായ വിശുദ്ധ മിഖായേലെ, സ്വര്‍ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ , തന്നെ തന്നെ ദൈവമാക്കിയ പ്രഭാത നക്ഷത്രമായ ലൂസിഫറിനെ, സ്വര്‍ഗത്തില്‍ തന്നെ മാത്രം ആരാധിക്കാന്‍ പ്രേരിപ്പിച്ചത് മൂലം ഈ ലോകത്തെ ഒരിക്കല്‍ തകര്‍ത്തപ്പോള്‍, അങ്ങ് എഴുന്നേറ്റു ഏഴ് ആകാശങ്ങളില്‍ നിന്ന് ആ അഹങ്കാരത്തെ താഴേക്ക് വലിച്ചിഴച്ചു.

7) പരിശുദ്ധ കന്യകാമറിയത്തോട് പ്രാര്‍ത്ഥിക്കുക, അവളോട് പറയുക: ദൈവത്തെപ്പോലെയാകുമെന്ന് മനുഷ്യരോട് കള്ളം പറഞ്ഞ സര്‍പ്പത്തിന്റെ തല തകര്‍ത്തുകളയാനുള്ള ശക്തി സ്ത്രീയെന്ന നിലയില്‍ നിനക്കായിരുന്നു.
ക്രിസ്തുവിനെ മൂന്നുദിവസം നഷ്ടപ്പെട്ടപ്പോള്‍ അവനെ വീണ്ടും കണ്ടെത്തിയതുപോലെ, നമ്മുടെ ഈ ലോകത്തില്‍ അവനെ നഷ്ടപ്പെടുമ്പോള്‍.

വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നതു പോലെ. വചനം മാംസമായി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുത്തിയതുപോലെ, നമ്മുടെ ഹൃദയങ്ങളില്‍ അവനെ രൂപപ്പെടുത്തുക. അമ്മയുടെ സ്വര്‍ഗീയ നീലഅങ്കിക്കുള്ളില്‍, ഇരുണ്ട ദിവസങ്ങളിലെ ഞങ്ങളുടെ വിളക്കുകള്‍ കത്തിക്കണമേ.
ഇരുട്ടിന്റെ ഈ നാളുകളില്‍ പോലും പ്രകാശം ലഭിക്കത്തക്കവിധം ലോകത്തിന്റെ പ്രകാശത്തെ ഞങ്ങള്‍ക്ക് തിരികെ നല്‍കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles