പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനെട്ടാം തിയതി
“പരിശുദ്ധാരൂപി ക്ഷീണിതര്‍ക്ക് ശക്തിയും ദുഃഖിതര്‍ക്ക് ആശ്വാസവും നല്കുന്നു.”
പ്രായോഗിക ചിന്തകള്‍
1.ദൈവം തന്റെ തൃക്കരം തുറന്നു സകലരെയും സംതൃപ്തരാക്കുന്നു.
2.എന്റെ ശക്തിയും സഹായവും എന്റെ ശരണവും കര്‍ത്താവാകുന്നു.
3.മനുഷ്യനില്‍ ശരണപ്പെടുന്നവന് ശപിക്കപ്പെട്ടവനാകുന്നു.
പക്ഷപ്രകരണങ്ങള്‍
ബലഹീനന്മാര്‍ക്ക് ഉറപ്പുള്ള തുണയും സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസവുമായ റൂഹാദ്ക്കുദശായെ! നീ എഴുന്നള്ളിവരിക. നിന്റെ ‘ദാസരെ’ നീ സന്ദര്‍ശിക്കുക. ആദത്തിന്റെ പാപം നിമിത്തം ദുര്‍ബലപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ നീ ശക്തിപ്പെടുത്തേണമെ. ജീവിത ഭാരത്താലും അന്തസ്സിന്റെ ചുമതലകളാലും എത്രകണ്ടു ഞങ്ങള്‍ ക്ഷീണിച്ച ഏലിയായ്ക്കു നീ അപ്പം അയച്ചുകൊടുത്തു. ഇസ്രയേലിനെ സ്വര്‍ഗ്ഗീയ മന്നയാല്‍ നീ പോറ്റുകയും ചെയ്തു. അനുഗ്രഹത്തിന്റെ അപ്പത്തെ ഉന്നത സ്വര്‍ഗ്ഗത്തില്‍ നിന്ന് നീ അയച്ചുതന്നില്ലെങ്കില്‍, അവിടെ വന്നെത്തുവാന്‍ ഞങ്ങള്‍ അപ്രാപ്തരായി ഭാവിക്കുന്നതാകുന്നു. ബാബേലിന്റെ അടിമത്ത്വത്തില്‍ ഇസ്രയേലെന്നപോലെ,ഈ കണ്ണീരിന്റെ തടാകത്തില്‍ ഉഴലുന്ന ഞങ്ങള്‍ നിന്റെ പക്കല്‍ നെടുവീര്‍പ്പിടുന്നു. ആശ്വാസപ്രദനാകുന്ന റൂഹായേ, സങ്കടപ്പെടുന്നവരെ നീ ആശ്വസിപ്പക്കേണമേ. പരിക്ഷയിലുള്പ്പെട്ടിരിക്കുന്നവരെ തുണയ്ക്കണമെ. അടിമകളെ സ്വാതന്തൃപ്പെടുത്തണമെ. അഗതികളെ സംരക്ഷിക്കണമെ. മരണാവസ്ഥയിലുള്പ്പെട്ടിരിക്കുന്നവര്ക്ക് ആശ്വാസവും നല്ലമരണവും നല്കേണമെ. ഇപ്രകാരം നിന്റെ സഹായത്താല്‍ ഈ ജീവിതക്കടല്‍ അപകടം കൂടാതെ ഞങ്ങള്‍ കടന്നു; രക്ഷയുടെ തുറമുഖത്ത് വന്നുചേരുവാന്‍ നീ ഞങ്ങളെ സഹായിക്കണമേ.
ആമ്മേന്‍.
7 ത്രീത്വ.
പ്രതിജ്ഞ
മേലാല്‍ എന്റെ ആവശ്യങ്ങളിലെല്ലാം പരിശുദ്ധാരൂപിയുടെ പക്കല്‍ ആലോചനയും ആശ്വാസവും ഞാനന്വേഷിക്കും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.