പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനേഴാം തിയതി

“ദൈവാനുഗ്രഹങ്ങളെ നിരസിക്കുന്നവൻ പരിശുദ്ധാരൂപിയെ സങ്കടപ്പെടുത്തുന്നു.”

പ്രായോഗിക ചിന്തകൾ

1.ദൈവത്തിന്റെ ദാനങ്ങൾ നാം എത്രയോ വിലമതിക്കേണ്ടതാകുന്നു.

2.പുണ്യവർദ്ധനവിനായി നീ എന്തുമാത്രം ശ്രമിക്കുന്നുണ്ട്.

പക്ഷപ്രകരണങ്ങൾ

തെറ്റി അകന്നുപോയ ദൂർത്തനെ പാർത്തിരുന്ന നല്ല പിതാവിനെപ്പോലെ പാപികളെ അനുതാപത്തിനായി വിളിക്കുന്ന റൂഹാദ്ക്കുദശാ തമ്പുരാനെ, അങ്ങയുടെ അനുഗ്രഹത്തിൽ ഞാൻ ശരണപ്പെടുന്നു.പാപത്തിന്റെ കുരുക്കിലും പിശാചിന്റെ അടിമത്വത്തിലും അകപ്പെട്ട എന്നെ അനുഗ്രഹിക്കണമെ. അനുതാപത്തിന്റെ കണ്ണീരിനെ എനിക്ക് നൽകണമെ.
അങ്ങയുടെ സ്വരംകേട്ട് അങ്ങയുടെ പക്കൽ തിരിച്ചു വരുന്നില്ല എന്നു കണ്ടാൽ എന്നെ അങ്ങ് അടിക്കേണമെ. ലോകസുഖം, ബഹുമാനം,ഐശ്വര്യങ്ങൾ എന്നിവ അങ്ങയിൽ നിന്ന് എന്നെ അകറ്റുന്നു എന്നുകണ്ടാൽ അവയെല്ലാം എനിക്ക് ഇല്ലാതാക്കണമെ. അങ്ങയുടെ പരിശുദ്ധ സ്‌നേഹം മാത്രം ഞാനാഗ്രഹിക്കുന്നു. ഇതുമാത്രം എനിക്ക് മതിയായിരുന്നു. ഈ സ്‌നേഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്നതിനായി അങ്ങ് എനിക്കു തരുന്ന ദിവ്യദാനങ്ങളെയും സഹായങ്ങളേയും ഞാൻ വിഫലമാക്കാതിരിപ്പാനായി, എന്റെ ഹൃദയത്തെ അങ്ങ് ഉണർത്തി ചൂടുപിടിപ്പക്കണമെ. എന്റെ ഉപദേഷ്ടാവായ റൂഹായേ, ആത്മീയ മന്ദതയ്ക്ക് കാരണമാകുന്ന ലോകബഹുമാനങ്ങളിൽ നിന്നും അങ്ങ് എന്നെ വിളിച്ചകറ്റണമെ. അങ്ങയുടെ ദിവ്യഉപദേശങ്ങൾക്ക് എന്റെ ചെവിയെ ചായിക്കുകയും, അങ്ങയെക്കുറിച്ചും നിത്യസത്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ എനിക്ക് ഉത്സഹം നൽകുകയും ചെയ്യേണമെ! ഇങ്ങനെ അങ്ങ് എന്റെ ഹൃദയത്തെ വികസിപ്പിച്ച്, അങ്ങയുടെ പ്രമാണത്തിനുവഴിയെ ഞാൻ സന്തോഷത്തോടെ ഓടി, അങ്ങേപ്പക്കൽ വന്നുചേരുന്നതിനുള്ള അനുഗ്രഹം, എന്റെ ദൈവമായ പരിശുദ്ധാരൂപിയെ, എനിക്ക് തന്നരുളേണമെ.
ആമ്മേൻ.

7 ത്രിത്വ.

പ്രതിജ്ഞ

കടമുള്ള ദിവസങ്ങളിലെങ്കിലും ഞാൻ കൂദാശകൾ സ്വീകരിക്കയും പ്രസംഗം കേൾക്കുകയും ജ്ഞാനവായന, ധ്യാനം എന്നിവ മുടക്കാതെ നടത്തുകയും ചെയ്യാൻ ഉത്സാഹിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles