എന്താണ് ക്രിസ്തീയ വിവാഹത്തിന്റെ കാതല്‍?

ക്രിസ്തീയ വിവാഹം മൂന്ന് പേര്‍ തമ്മിലുള്ള ഉടമ്പടിയാണ്. വരനും വധുവും യേശുവും.വിവാഹത്തിന്റെ വിജയത്തിന്റെ ആധാരമായി ഏവരും പറയാറുള്ളത് ദാമ്പത്യ വിശ്വസ്തത ആണ്. എന്നാല്‍ ഇവിടെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യം ദാമ്പത്യ വിശ്വസ്തത എന്നാല്‍ ദമ്പതികള്‍ക്ക് പരസ്പരമുള്ള വിശ്വസ്തത ആണ് എന്ന ധാരണയാണ്. വിവാഹബന്ധത്തില്‍ ദമ്പതികള്‍ക്ക് പരസ്പരവും ഒപ്പം ഈശോയോടും വിശ്വസ്തത വേണം.

വൈവാഹികജീവിതത്തില്‍ ആയിരിക്കുന്ന ഒരു വ്യക്തിയ്ക്ക് ജീവിതപങ്കാളിയോടും ഒപ്പം ഈശോയോടും വിശ്വസ്തത അത്യാവശ്യമാണ്. ഇന്നത്തെ ലോകത്തിലെ തുടരുന്ന ദാമ്പത്യ തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന് ദമ്പതികള്‍ക്ക് പരസ്പരമുള്ള വിശ്വസ്തത മാത്രമേയുള്ളൂ എന്നതാണ്. ഒരു വ്യക്തിയുടെ ജീവിതപങ്കാളി തന്നോട് അവിശ്വസ്തത കാണിച്ചാലും ഈശോയോടുള്ള വിശ്വസ്തതയെ പ്രതി അയാള്‍ക്ക് ജീവിതപങ്കാളിയുടെ അവിശ്വസ്തത ക്ഷമിക്കുവാന്‍ സാധിക്കും.

ഈശോയോടുള്ള വിശ്വസ്തത വിസ്മരിക്കുമ്പോള്‍ എന്നോട് വിശ്വസ്തത കാണിക്കാത്ത ഈ ജീവിതപങ്കാളി എനിക്കെന്തിന് എന്ന് ഹൃദയത്തില്‍ ചോദ്യമുയരുന്നു. ഫലമോ, വിവാഹമോചനങ്ങള്‍ സഭയില്‍ ഉയരുന്നു.ജീവിതപങ്കാളി എന്നോട് അവിശ്വസ്തത കാണിച്ചാലും എനിക്ക് പങ്കാളിയെ നല്‍കിയ ഈശോ വിശ്വസ്തനാണ് എന്ന ബോധ്യം ദാമ്പത്യജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളില്‍ ഒരു വ്യക്തിയെ ശക്തിപ്പെടുത്തും. ഈശോയോടുള്ള സ്‌നേഹത്തെയും വിശ്വസ്തതയെയും പ്രതി പങ്കാളിയുടെ കുറവുകളും വഞ്ചനകളും ക്ഷമിക്കാന്‍ ആ വ്യക്തിക്ക് സാധിക്കും.

‘അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു.’ (1കോറി.7:14). ഇപ്രകാരമുള്ള ദാമ്പത്യ വിശ്വസ്തതയില്‍ ജീവിക്കുന്ന വ്യക്തികള്‍ വിശുദ്ധരാകുമെന്നും തുടര്‍ന്ന് പൗലോസ് ശ്ലീഹ പറയുന്നു.. ‘ഈ സ്ഥിതിയില്‍ അവര്‍ വിശുദ്ധരത്രേ.'(1കോറി.7:14). ‘മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.’ (വെളിപാട് 2 : 10)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles