പ്രകാശം പരത്തുന്ന അപ്പൻ

അടുക്കളയിലെ വേസ്റ്റ് ബക്കറ്റിൽ മാലിന്യങ്ങൾ നിറഞ്ഞപ്പോൾ
അപ്പൻ പറഞ്ഞു: ”അതെടുത്ത് കളയൂ മോളേ…
എന്തൊരു ദുർഗന്ധം.”
വേസ്റ്റ് കളഞ്ഞ്,
തിരിച്ചു വന്നപ്പോൾ,
അടുക്കളയിൽ ചന്ദനത്തിരി
കത്തിച്ചു വച്ച് അപ്പൻ തുടർന്നു:
“നമ്മുടെ ജീവിതവും ഇതുപോലാണ്.
മനസിലുള്ള വെറുപ്പും വിദ്വേഷവും
യഥാസമയം പുറത്തു കളഞ്ഞില്ലെങ്കിൽ
നമ്മളുമായ് ഇടപെടുന്നവർക്ക്
ലഭിക്കുന്നത് ദു:ർഗന്ധമായിരിക്കും.
നോക്കൂ…..
ചന്ദനത്തിരി എത്ര ചെറുതാണ്,
എന്നാൽ അത് കത്തിച്ചപാടെ
വീടുമുഴുവനും
സുഗന്ധം നിറഞ്ഞില്ലെ?”
പെട്ടന്ന് കരണ്ട് പോയി…..
വീടെങ്ങും അന്ധകാരമായി.
ഒരു തിരി കത്തിച്ചുവെച്ച് മകൾ പറഞ്ഞു:
“ഈ മെഴുകുതിരി പോലെ
സ്വയം ഉരുകി പ്രകാശം പരത്തുന്ന
അപ്പൻ എൻ്റെ ജീവിതത്തെ എത്രയധികം തെളിച്ചമുള്ളതാക്കി മാറ്റുന്നു.
അതാണെൻ്റെ ഭാഗ്യം!”
മരിച്ചവരിൽ നിന്നുയിർപ്പിക്കപ്പെട്ട
ലാസറിൻ്റെ ഭവനത്തിൽ
ക്രിസ്തു വന്നപ്പോൾ;
”മറിയം വിലയേറിയതും ശുദ്‌ധവുമായ
ഒരു കുപ്പി നാര്ദിന് സുഗന്‌ധതൈലമെടുത്ത്‌ യേശുവിന്റെ പാദങ്ങളില് പൂശുകയും
തന്റെ തലമുടികൊണ്ട്‌ അവന്റെ പാദങ്ങള് തുടയ്‌ക്കുകയും ചെയ്‌തു.
തൈലത്തിന്റെ പരിമളംകൊണ്ടു
വീടു നിറഞ്ഞു” (യോഹന്നാന് 12 : 3).
പ്രതിസന്ധികളെ നോക്കി നിരാശരാകാതെ
അപരന് തിരിവെട്ടവും സുഗന്ധവുമാകാനുള്ള ശ്രമമാകട്ടെ നമ്മുടെ ജീവിതം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles