പ്രതിസന്ധികൾക്കു മദ്ധ്യേ
സ്കൂൾ ജീവിതത്തിലെ അവസാന നാളുകളിൽ സംഘടിപ്പിച്ച സമ്മേളനങ്ങളിൽ ഒന്നിൽ കേട്ട കഥ ഓർക്കുന്നു… താമാശ രൂപേണ പ്രഭാഷകൻ ഞങ്ങളോട് പങ്കുവെച്ച ആ കഥ എന്നെ ഒരു പാട് ചിന്തിപ്പിക്കുകയും സ്പർശിക്കുകയും ചെയ്തു. ഒരിക്കൽ സർവ്വാധിപതിയായ രാജാവ് തന്നെ ഭരണത്തിൽ സഹായിക്കുവാൻ കഴിവുള്ള ഒരു യുവാവിനെ തേടിയിറങ്ങി. അതിനായി അദ്ദേഹം രാജ്യത്തെ യുവാക്കളെയെല്ലാം ക്ഷണിച്ചു വരുത്തി… കഴിവും സാമർത്ഥ്യവുമുള്ള നിരവധി യുവാക്കൾ പ്രതീക്ഷയോടു കൂടി രാജസന്നിദ്ധിയിൽ അണിനിരന്നു… രാജാവ് അവർക്കായി ഒരു ചെറിയ മത്സരം ഒരുക്കി. എല്ലാവരെയും നീന്തൽ കുളത്തിനു മുൻപിൽ നിർത്തി…കുളം നീന്തി അപ്പുറം എത്തുന്ന യുവാവായിരിക്കും ഭരണ സഹായി എന്ന് രാജാവ് നിർദേശം നൽകി. എല്ലാവരുടെ മുഖത്തും സന്തോഷം നിറഞ്ഞു.
എന്നാൽ പെട്ടെന്ന് ആരെക്കെയോ ചേർന്ന് കുളത്തിലേക്ക് കുറെ മുതലകളെ കൊണ്ടു ചെന്നു ഇട്ടു. എല്ലാവരും ഭയന്ന് പിൻമാറി. എന്നാൽ ഒരു യുവാവ് കുളത്തിലേക്ക് ചാടി. മുതലകൾ അയാൾക്ക് നേരെ അടുത്തു . മുതലകളുമായി പടവെട്ടി അയാൾ എങ്ങനെയോ ഒടുവിൽ കുളത്തിനക്കരയെത്തി. രാജാവ് സന്തോഷ പൂർവ്വം അയാളെ ആലിംഗനം ചെയ്തു… പുതിയ ഭരണസഹായിയെ ലഭിച്ചതിൽ സന്തോഷിച്ചു. എന്നാൽ പകുതി ബോധത്തിൽ ചുറ്റം നിന്ന അളുകളെ നോക്കി അയാൾ ചോദിച്ചു … ആരാണ് എന്നെ കുളത്തിലേക്ക് തള്ളിയിട്ടത്….
ഈ കഥ ചില ജീവിത യാഥാർത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഇന്നത്തെ ലോകത്തിൽ നിരവധി സാധ്യതകൾ യുവാക്കൾക്ക് മുൻപിലുണ്ട്. നിരവധി ലക്ഷ്യങ്ങളും യുവ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ചിലതൊക്കെ പ്രതിബന്ധം സൃഷ്ടിക്കുമ്പോൾ നാം ഭയന്നു തളർന്നു പോകാറുണ്ട്. ആ അവസരത്തിൽ ആരെങ്കിലും ഒരാൾ നമ്മെ ലക്ഷൃത്തിലേക്ക് തള്ളുവാൻ ഉണ്ടായിരുന്നാൽ നാം ലക്ഷ്യം കരസ്ഥമാക്കുക തന്നെ ചെയ്യും. അത് ഒരു പക്ഷേ നമ്മുടെ അദ്ധ്യാപകരാകാം മാതാപിതാക്കളാകാം സുഹൃത്തുക്കളാകാം അല്ലെങ്കിൽ നാം വിശ്വസിക്കുന്ന ദൈവവുമാകാം. നന്ദി നിറഞ്ഞ ഹൃദയത്തോടെ നല്ല ബന്ധങ്ങൾ ജീവിതത്തിൽ നാം നേടിയെടുക്കുമ്പോൾ ചില അവസരങ്ങളിൽ നമ്മുടെ പാദങ്ങൾ ഇടറിയാലും ഒരു കൈതാങ്ങായി ആ ബന്ധങ്ങൾ എന്നുമുണ്ടാകും…
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നാം അടക്കമുള്ള യുവമനസ്സുകളിൽ ഭീതിയുടെ കര നിഴൽ പതിയുമ്പോൾ വിശ്വാസമെന്ന ജലം കൊണ്ട് അവ നീക്കം ചെയ്യുവാൻ ഇത്തരം ബന്ധങ്ങൾ നമ്മെ സഹായിക്കും… അതെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരോ നല്ല ബന്ധങ്ങും നമ്മുക്കു ചുറ്റും തളൽ മരങ്ങൾ ഒരുക്കുന്നു. അവ നമ്മെ കുടുതൽ ശക്തരാക്കി ലക്ഷ്യം കരസ്ഥമാക്കുവാൻ പ്രാപ്തരാക്കി തീർക്കുകയും ചെയ്യും.
~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.