മക്കളെ തിരുത്തും മുമ്പ്

അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ മകൾ, തെറ്റായ കൂട്ടുകെട്ടിൽ അകപ്പെട്ടെന്നറിഞ്ഞപ്പോൾ
അവളുടെ മാതാപിതാക്കൾ എന്നെ വിളിച്ചു. പ്രാർത്ഥിക്കണമെന്നും അവളുമായി സംസാരിക്കാമെന്നും
ഞാൻ പറഞ്ഞതിനു ശേഷം
ആ മാതാപിതാക്കൾ
സ്വീകരിച്ച വഴി ഇങ്ങനെയാണ്.
അവൾക്കുവേണ്ടി അന്നു മുതൽ
ആ മാതാപിതാക്കൾ നോമ്പുനോറ്റ് പ്രാർത്ഥിക്കുവാൻ തുടങ്ങി എന്നതാണ്.
മകളറിയാതെ മത്സ്യ മാംസാദികൾ ഒഴിവാക്കാനും ജപമാലയും കുരിശിൻ്റെ വഴിയും
ചൊല്ലി പ്രാർത്ഥിക്കാനും
മാതാപിതാക്കൾ ആരംഭിച്ചു.
മാത്രമല്ല സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ ബലിയിൽ പങ്കെടുക്കുമെന്ന
ഉറച്ച തീരുമാനവുമെടുത്തു.
അതിനു ശേഷം അവർ അവളെ വിളിച്ച് സംസാരിച്ചു. ആദ്യമൊക്കെ അവൾ
ആ ബന്ധത്തെ എതിർത്ത് പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. ബന്ധം തുടർന്നാലുള്ള അപകടാവസ്ഥയെക്കുറിച്ച് അവളോട് വിവരിച്ചു.
എന്തായാലും കണ്ണീരോടെയുള്ള
ഞങ്ങളുടെ പ്രാർത്ഥന ദൈവം ശ്രവിച്ചു. ഏതാനും മാസങ്ങൾക്കകം
തെറ്റ് മനസിലാക്കി അവൾ
അനുതാപ വഴിയിലേക്ക്
തിരിച്ചു വന്നു.”
ഇക്കാര്യങ്ങൾ അറിഞ്ഞ ശേഷം
ആ മാതാപിതാക്കളെക്കുറിച്ച്
എനിക്കഭിമാനം തോന്നി.
മകൾ തെറ്റിൻ്റെ വഴിയെ സഞ്ചരിക്കുന്നു എന്നറിഞ്ഞപ്പോൾ അവർ ആദ്യം ചെയ്തത് സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞ് കുമ്പസാരിക്കാനും കർത്താവിലേക്ക് തിരിയാനുമാണ്.
അവർ ഒരുമിച്ചെടുത്ത തീരുമാനങ്ങൾക്കുമേൽ ദൈവത്തിൻ്റെ കൈയൊപ്പു പതിഞ്ഞതിൻ്റെ തെളിവായിരുന്നു മകളുടെ മടക്കയാത്ര.
മക്കൾ വഴിതെറ്റുന്നു എന്നറിയുമ്പോൾ അവർക്കു വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുന്ന എത്ര മാതാപിതാക്കളുണ്ട്?
സ്വന്തം കുറവുകളെക്കുറിച്ച് അനുതപിക്കുന്നവരും വിശുദ്ധ ബലിയിൽ പങ്കെടുത്ത് നോമ്പുനോക്കുന്നവർ നമുക്കിടയിലുണ്ടോ?
ഒരു പക്ഷേ, അപ്പൻ്റെയും അമ്മയുടെയും പ്രാർത്ഥനക്കുറവും ത്യാഗക്കുറവുമായിരിക്കുമോ
മക്കളുടെ ദിശമാറ്റത്തിനുള്ള കാരണം?
ഒരു കുടുംബത്തിനോടെന്നവണ്ണം ക്രിസ്തു പറഞ്ഞുവച്ച വാക്കുകൾ നമ്മുടെ
കാതുകളിൽ അലയടിക്കട്ടെ:
”ഭൂമിയില് നിങ്ങളില് രണ്ടുപേര് യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും. എന്തെന്നാല്, രണ്ടോ മൂന്നോപേര് എന്റെ നാമത്തില് ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന് ഉണ്ടായിരിക്കും”
(മത്തായി 18 : 19-20).
മാതാപിതാക്കൾ ഒരുമിച്ച്
പ്രാർത്ഥിക്കുന്നിടത്ത് ദൈവത്തിൻ്റെ
ഇടപെടൽ ഉണ്ടാകും.
കുടുംബത്തിലെ പ്രതിസന്ധികളും കടബാധ്യതകളും പോരായ്മകളുമെല്ലാം ഒരുമയിലേക്കും ദൈവാശ്രയത്വത്തിലേക്കും നയിക്കുന്നതാവട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles