കത്തിയ കാറിനുള്ളില്‍ പോറല്‍ പോലുമേല്‍ക്കാതെ ജപമാലയും തിരുഹൃദയപ്രാര്‍ത്ഥനയും!
ബ്രസീലില്‍ നിന്ന് വീണ്ടും ഒരു അത്ഭുതം! ആളിക്കത്തിയ അഗ്നിയില്‍ കത്തിനശിച്ച കാറിനുള്ളില്‍ ഒരു പോറലുപോലുമേല്‍ക്കാതെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയും ജപമാലയും യൂക്കറിസ്റ്റിക് പിക്‌സും. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ ലോകമെങ്ങും വൈറലായി മാറിയിരിക്കുന്നത്.
ബ്രസീലിലെ മരിയ എമിലിസ ദ സില്‍വേറിയ എന്ന സ്ത്രീയുടെ കാറാണ് കത്തിനശിച്ചത്. കാര്‍ നിര്‍ത്തിയിട്ടതിനു ശേഷം പുറത്തേക്കു പോയ മരിയ മടങ്ങി എത്തിയപ്പോള്‍ കണ്ടത് കാര്‍ കത്തുന്നതാണ്. കാറിനുള്ളില്‍ നിന്ന് ഒരു സാധനം പോലും രക്ഷിച്ചെടുക്കാന്‍ സാധിച്ചില്ല.
പക്ഷേ മരിയയെ അത്ഭുതപ്പെടുത്തിയത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന കൊന്തയ്ക്കും ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയ്ക്കും യൂക്കറിസ്റ്റിക് പിക്‌സിനും ഒരു കേടുപാടും ഉണ്ടാകാതിരുന്നതാണ്. എക്‌സ്ട്രാ ഓര്‍ഡിനറി മിനിസ്റ്റര്‍ ആയി ശുശ്രുഷ ചെയ്യുന്ന മരിയ രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും ദിവ്യകാരുണ്യം നല്‍കുന്ന വ്യക്തി കൂടിയാണ്. ദിവ്യകാരുണ്യം നല്‍കിയതിനു ശേഷം മടങ്ങി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.
അതുകൊണ്ട് കാറിനുള്ളില്‍ ദിവ്യകാരുണ്യം ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ യൂക്കറിസ്റ്റിക് പിക്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിശ്വാസത്തിന്റെയും ദൈവീക ഇടപെടലിന്റെയും വലിയൊരു സാക്ഷ്യമായിട്ടാണ് ഈ സംഭവത്തെ വിശ്വാസികള്‍ കാണുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.