വിശുദ്ധിയുടെ കൂടാരത്തിലെ അശുദ്ധികൾ

വിവാഹിതരായി
അധികം നാളുകൾ കഴിയുന്നതിനു
മുമ്പേ വിവാഹ മോചനത്തിൻ്റെ
വക്കിലെത്തിയ ദമ്പതികളെക്കുറിച്ച് ഇന്ന് പറയാമെന്ന് കരുതുന്നു.
ഭാര്യയ്ക്കായിരുന്നു ഒട്ടും
പൊരുത്തപ്പെടാൻ കഴിയാതെ പോയത്.
അതിൻ്റെ കാരണങ്ങൾ അവൾ പറഞ്ഞതിങ്ങനെയാണ്:
“അച്ചാ, അദ്ദേഹത്തിന് എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്നറിഞ്ഞുകൂടാ.
വിദ്യാഭ്യാസമുണ്ട്, പക്ഷേ കരുണയും കരുതലുമില്ല. ദാമ്പത്യ വിശുദ്ധിയെക്കുറിച്ച്
ഒട്ടും ജ്ഞാനവുമില്ല.
‘എൻ്റെ ഭാര്യയെ എനിക്കെന്തും ചെയ്യാം’
ഈ തത്വമാണദ്ദേഹത്തിൻ്റേത്.
ഞാൻ വെറും ശരീരം മാത്രമാണ്.
അശ്ലീല ചിത്രങ്ങൾ കാണുകയാണ് അദേഹത്തിൻ്റെ ഹോബി. എന്നിട്ട് അതു പോലെയൊക്കെ ചെയ്യാൻ എന്നെ നിർബന്ധിക്കും. ഇങ്ങനെ ഒരാളുടെ കൂടെ എങ്ങിനെയാണ് ജീവിക്കുക?
ഇയാളിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ എങ്ങനെയായിത്തീരും”
അവൾ സംസാരിച്ചു തീർന്നതിനു ശേഷം
അവളുടെ ഭർത്താവിനോടും സംസാരിച്ചു.
കുഞ്ഞുനാൾ മുതൽ അശ്ലീല പുസ്തകങ്ങൾ വായിക്കുകയും കൗമാരത്തിൽ നീല ചിത്രങ്ങൾക്ക് അടിമപ്പെടുകയും ചെയ്ത ആ വ്യക്തിയുടെ മനസു മുഴുവനും ദാമ്പത്യത്തെക്കുറിച്ച് തെറ്റായ ചിന്തകൾ മാത്രമായിരുന്നു.
കാര്യങ്ങൾ പതിയെ വിശദീകരിച്ചു നൽകിയപ്പോൾ അയാൾക്ക് തൻ്റെ
കുറവുകൾ ബോധ്യപ്പെട്ടു.
രണ്ടു പേരേയും ഒരുമിച്ചിരുത്തി സംസാരിച്ച ശേഷം വീണ്ടും വരേണ്ട തിയ്യതി പറഞ്ഞ് അവരെ യാത്രയാക്കി.
പറഞ്ഞദിവസം തന്നെ അവർ വീണ്ടും വന്നു. രണ്ടു പേരുടെയും സഹകരണവും ദൈവാനുഗ്രഹവും ഒരുമിച്ചപ്പോൾ
അവരുടെ ജീവിതം സന്തോഷപ്രദമായതായി അവർ പിന്നീട് പറയുകയുണ്ടായി.
വിവിധങ്ങളായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് വിവാഹബന്ധം വേർപ്പെടുത്തുന്നവരും
അതിനെ പ്രോത്സാഹിപ്പിക്കുന്നവരും
ഇന്നേറി വരുകയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണെന്നറിയുമ്പോൾ നമ്മുടെ വിദ്യകൊണ്ട് നമ്മൾ എത്രമാത്രം പ്രബുദ്ധരായി എന്ന് ചിന്തിക്കുന്നതുചിതമാണ്.
ഇവിടെയാണ് ക്രിസ്തുവിൻ്റെ
പ്രബോധനത്തിന് തെളിമയേറുന്നത്:
”ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ”
(മര്ക്കോസ്‌ 10 : 9)
ദമ്പതികളെ യോജിപ്പിക്കുന്നത് ദൈവമാണെന്ന ചിന്തയ്ക്ക് മങ്ങലേൽക്കുമ്പോൾ ചെറിയ കുറവുകളിൽ പോലും ദമ്പതികൾ അസഹിഷ്ണുത പ്രകടിപ്പിക്കും.
ദൈവവിചാരം നഷ്ടമാകുമ്പോൾ സ്നേഹത്തിനും ഐക്യത്തിനും കുറവു വരും.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles