പരിശുദ്ധാരൂപിയുടെ വണക്കമാസം അഞ്ചാം തിയതി

ലോകരക്ഷയില്‍ റൂഹാദക്കുദശാ എന്തുചെയ്യുന്നു?”

പ്രായോഗിക ചിന്തകള്‍

* അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലുമിരുന്നവര്‍ക്കു വെളിച്ചം നല്കി അവരെ നടത്തിയ റൂഹാദക്കുദശായുടെ കൃപ എന്തുമാത്രമെന്നു ചിന്തിക്കുക.

* കന്യാ മറിയത്തെ വരപ്രസാദത്താല്‍ പൂരിപ്പിച്ചതിനെക്കുറിച്ച്, ആ അമ്മയോടുകൂടി പരിശുദ്ധാരൂപിക്ക് സ്ത്രോത്രം പറയുക.

* നിനക്ക് നിന്‍റെ ആത്മരക്ഷയിലുള്ള ശ്രദ്ധ എത്രയെന്നു പരിശോധിക്കുക.

പക്ഷപ്രകരണങ്ങള്‍

പ്രകാശത്തിന്‍റെ ദൈവമായ പരിശുദ്ധാരൂപിയെ, നീ എഴുന്നള്ളിവരിക. ലോക രക്ഷകനെ കൈക്കൊള്ളുന്നതിനായി ഒരിക്കല്‍ മനുഷ്യവര്‍ഗ്ഗത്തെ നീ ഒരുക്കിയല്ലോ. ആ രക്ഷകന്‍റെ രക്ഷാകരവേലയുടെ ഫലത്തെ അനുഭവിപ്പാനായി എന്നെയും നീ യോഗ്യനാക്കേണമേ. രക്ഷാനാഥനായ ഈശോതമ്പുരാന്‍റെ ദിവ്യപഠനങ്ങളെ ഞാന്‍ വിശ്വസിക്കുന്നതിന് എന്‍റെ ബോധത്തെ ചായിക്കുകയും, വിശ്വാസത്തിനനുസരണമായി ജീവിപ്പാന്‍ എന്‍റെ ഹൃദയത്തെ നീ ശക്തിപ്പെടുത്തുകയും ചെയ്യേണമേ. നിന്‍റെ വെളിച്ചവും ദിവ്യജ്വാലയും എന്നില്‍ പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍, എന്‍റെ ആത്മാവ് ഫലമില്ലാതെ നിലമായികിടക്കും. രക്ഷയുടെ ഉറവയും നിന്‍റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരവുമായിരിക്കുന്ന ദിവ്യകൂദാശകള്‍ വഴിയായ് എന്‍റെ ആത്മാവിനെ നനയ്ക്കുകയും, പരിശുദ്ധമറിയത്തിന് നീ നല്‍കിയതുപോലുള്ള ധാരാളമായ ദൈവദാനങ്ങള്‍ എന്നില്‍ വര്‍ഷിക്കുകയും ചെയ്യേണമേ. ആശ്വാസപ്രദനാകുന്ന പരിശുദ്ധാരൂപിയേ, ഈ കണ്ണുനീരിന്‍റെ ‘കനവാ’യില്‍കൂടി യാത്ര ചെയ്യുന്ന എനിക്കു നേരിടുന്ന ആത്മശരീര സങ്കടങ്ങളിലെല്ലാം എന്നെ ആശ്വസിപ്പിക്കാനായി നീ വരേണമേ. അനാഥരുടെ ആശ്രയമേ, എന്‍റെ ഏക ആദരവും ശക്തിയും സഖിയും നീയത്രെയാകുന്നു. ഈ അപകടം നിറഞ്ഞ യാത്രയില്‍ നീ തന്നെ എന്നെ കൈ പിടിച്ചുനടത്തി നിത്യാനന്ദരാജ്യത്തില്‍ ചേര്‍ത്തരുളേണമേ.

ഇഷ്ടപ്രസാദത്താല്‍ പൂരിതയായ മറിയമേ, അന്‍പുള്ള മാതാവേ, നിന്‍റെ ദിവ്യമണവാളനായ പരിശുദ്ധാരൂപിയോടു നീയും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച് എനിക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളേയും പ്രാപിച്ചുതരേണമെന്ന് എത്രയും എളിമയോടുകൂടി നിന്നോടു ഞാനപേക്ഷിക്കുന്നു.

ആമ്മേന്‍.

7 ത്രീത്വ.

പ്രതിജ്ഞ

കൂദാശകള്‍ അടക്കലടുക്കല്‍ കൈക്കൊണ്ട് റൂഹാദ്ക്കുദശായുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിപ്പാന്‍ ഞാന്‍ ശ്രമിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles