നമ്മെ കാത്തുപാലിക്കുന്ന നല്ല ഇടയന്‍
ദൈവമക്കൾ ആക്കി ഉയർത്തി നാം ഓരോരുത്തരെയും ഒരു കുറവും വരാതെ കാത്തു പരിപാലിക്കുന്ന ഒരു നല്ല ഇടയനായ ഈശോ ഉണ്ട്. നമ്മുടെ ജീവിതത്തിന്റെ കർതൃത്വം പൂർണ്ണമായും ആ നല്ല ഇടയനായ ഈശോയ്ക്ക് വിട്ടുകൊടുക്കാൻ സാധിച്ചാൽ നമ്മുടെ ജീവിത സാഹചര്യം ഏതുമാകട്ടെ അവിടെ നല്ല ഇടയനായ ഈശോ ഇടപെടും. നമ്മിൽ നിന്ന് അകന്ന് ഇരിക്കുവാൻ അല്ല ഈശോ ആഗ്രഹിക്കുന്നത് നമ്മുടെ കൂടെ നടക്കുവാൻ, അതാണ് ആ നല്ല ഇടയനായ ഈശോയുടെ ആഗ്രഹം.
ഞാന് നല്ല ഇടയനാണ്. നല്ല ഇടയന് ആടുകള്ക്കുവേണ്ടി ജീവന് അര്പ്പിക്കുന്നു. (യോഹന്നാന് 10 :11).
നല്ല ഇടയനായ ഈശോ ഈ ഭൂമിയിലേക്ക് കടന്നുവന്നത് നമ്മെ വിട്ടുകൊടുക്കുവാനായിട്ടല്ല കാൽവരി കുരിശിൽ സ്വന്തം ജീവൻ നൽകി ദൈവമക്കൾ ആയിട്ട് വീണ്ടെടുക്കുവാൻ.
ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്ത്താവായ യേശുവിനെ, മരിച്ചവരില് നിന്നുയിര്പ്പി ച്ചസമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്‌തത്താല്
എല്ലാ നന്മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! (ഹെബ്രായര് 13 : 20-21).
സ്വർഗത്തിന്റയും, ഭൂമിയുടെയും രാജാവായ ഈശോ, കാൽവരി കുരിശിൽ നമുക്കായി സകലതും പൂർത്തീകരിച്ച ഈശോയെ മൂന്നാം നാൾ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ച ദൈവം. എന്നേക്കും നിലനിൽക്കുന്ന പുതിയ ഉടമ്പടിയിലൂടെ ( തിരുരക്ത ഉടമ്പടി ) നാം ഓരോരുത്തരെയും ദൈവമക്കളായി ചേർത്തുപിടിച്ച ദൈവ സ്നേഹം, പുതിയ ഉടമ്പടിയിലൂടെ നമ്മുടെ എല്ലാ മേഖലകളിലേക്കും കടന്നു വന്നിരിക്കുന്ന ദൈവ കൃപ, ഇത്രയും നന്മ കൊണ്ട് നമ്മെ സമ്പന്നരാക്കിയ ദൈവഹിതത്തിന് നമുക്ക് നമ്മെ തന്നെ വിട്ടുകൊടുക്കാം
എന്നാല്, നമ്മള് പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണി ച്ചമഹത്തായ സ്‌നേഹത്താല്, (എഫേസോസ് 2 : 4) ക്രിസ്‌തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല് നിങ്ങള് രക്‌ഷിക്കപ്പെട്ടു. (എഫേസോസ് 2 : 5).
നാം പാപം മൂലം മരിച്ചവർ ആയിരുന്നു. പക്ഷേ നമ്മുടെ ദൈവം നമ്മെ നല്ല ഇടയന്റ പാപപരിഹാര ബലിയിലൂടെ മക്കളായി ചേർത്തുപിടിച്ച് സ്വർഗ്ഗ രാജ്യത്തിന് അവകാശികൾ ആക്കി മാറ്റി. നല്ല ഇടയനായ ഈശോയുടെ സ്നേഹം, കരുണ, ഇന്നും നമ്മുടെ ഓരോ ജീവിത മേഖലകളിലേക്കും ഒഴുകിയെത്തുന്നു.
“ഇടയന്മാരുടെ തലവന് പ്രത്യക്‌ഷപ്പെടുമ്പോള് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്ക്കു ലഭിക്കും.”
1 പത്രോസ് 5 :4)
ഒളിമങ്ങാത്തതും, അക്ഷയവുമായ മഹത്വത്തിന്റ കിരീടം നമുക്ക് അണിയാം. നല്ല ഇടയനായ ഈശോയോട് ചേർന്നിരിക്കാം. നാം രുചിച്ചറിഞ്ഞ ദൈവസ്നേഹത്തെ അനേകർക്ക് പകർന്നു കൊടുക്കാം. ദൈവം നമ്മെ ഓരോരുത്തരെയും ഏല്പിച്ചിരിക്കുന്ന ജോലി പൂർത്തിയാക്കാം.
നല്ല ഇടയന്റെ നല്ല അജഗണങ്ങൾ ആകാം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.