വിശുദ്ധ വാരത്തില്‍ കുരിശിലേക്ക് മിഴി ഉയര്‍ത്തുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഈ വിശുദ്ധ വാരത്തില്‍ യേശു ക്രിസ്തുവിന്റെ കുരിശിലേക്ക് മിഴികള്‍ ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ഓശാന ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.
ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാനുഭവങ്ങളുടെ വിസ്മയകരമായ സ്വഭാവം വീണ്ടും കണ്ടെത്തുന്നതിനുള്ള അപൂര്‍വ അവസരമാണ് വിശുദ്ധവാരം എന്ന് പാപ്പാ വിശദമാക്കി.
‘ഈ വിസ്മയത്തിന്റെ കൃപ ലഭിക്കുന്നതിന് വേണ്ടി നമുക്ക് യേശുവിന്റെ കുരിശിലേക്ക്് മിഴികളുയര്ത്താം’ പാപ്പാ പറഞ്ഞു.
യേശുവിന്റെ രാജകീയ പ്രവേശനത്തെ കുറിച്ചായിരുന്നു പാപ്പാ ദിവ്യബലി പ്രഭാഷണം നടത്തിയത്.
‘അവിടുത്തെ ജനങ്ങള്‍ യേശുവിന് രാജകീയമായ ഒരു വരവേല്പാണ് നല്‍കിയത്. എന്നാല്‍ യേശു എളിമയോടെ ഒരു കഴുതക്കു്ട്ടിയുടെ പുറത്തേറിയാണ് ജറുസലേമിലേക്ക് പ്രവേശിച്ചത്. പെസഹാക്കാലത്ത് കരുത്തനായ ഒരു വിമോചകനെയാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ യേശു എത്തിയത് സ്വയം ബലിയാകുന്നതിന് വേണ്ടിയാണ്. റോമാക്കാരെ വാള് കൊണ്ട് പരാജയപ്പെടുത്തുന്ന ഒരു വിമോചകനെയാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ യേശുവാകട്ടെ, കുരിശിലൂടെ ദൈവത്തിന്റെ വിജയം ആഘോഷിക്കാനാണ് വന്നത്.’ പാപ്പാ വിശദീകരിച്ചു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ ജനത്തിന് എന്താണ് സംഭവിച്ചത്? ഓശാന എന്ന് ആര്‍ത്തു വിളിച്ചിരുന്ന ജനം അവനെ ക്രൂശിക്കുക എന്ന് വിളിച്ചു പറഞ്ഞു. അവര്‍ മിശിഹായെ അല്ല, മിശിഹാ എന്നൊരു ആശയത്തെയാണ് പിന്‍ചെന്നത്. അവര്‍ യേശുവിനെ പുകഴ്ത്തിയെങ്കിലും യേശുവെന്ന വിസ്മയത്തിന് മുമ്പില്‍ ആത്മാര്‍പ്പണം ചെയ്തില്ല, പാപ്പാ പറഞ്ഞു.
അതിനാല്‍ യേശുവിനെ വെറുതെ പുകഴ്ത്തിയതു കൊണ്ടു മാത്രം കാര്യമായില്ല. അനേകം ആളുകള്‍ യേശു പഠിപ്പിച്ച കാര്യങ്ങളെ പുകഴ്ത്തുന്നവരാണ്. എന്നാല്‍ അതല്ല കാര്യം. അവിടുത്തെ വിസ്മയത്തിന് കീഴ്പ്പെടണം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.