ദൈവകൃപയെ വാഴ്ത്തി, ഇയാന്‍ വെടിയേറ്റു വീണു!

ഇയാന്‍ സ്‌കൈര്‍ അമേസിംഗ് ഗ്രേസ് എന്ന വിശ്വവിഖ്യാതമായ ക്രിസ്തീയ ഗാനം പാടി തന്റെ സഹതടവുകാരെ ആനന്ദിപ്പിക്കുകുയം ഉത്തേജിപ്പിക്കുകയും ചെയ്തു. നിമിഷങ്ങള്‍ കഴിഞ്ഞില്ല, എവിടെ നിന്നോ തുരുതുരാ വെടി അദ്ദേഹത്തിന്റെ നേര്‍ക്ക് ഉതിര്‍ന്നു.

നൈജീരിയയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരികയായിരുന്ന ബ്രിട്ടീഷ് നേത്രരോഗവിദഗ്ദനായ ഇയാന്‍ മറ്റ് നാല് മിഷണറിമാരോടൊപ്പം 2018 ഒക്ടോബര്‍ 13നാണ് തെക്കന്‍ ഡെല്‍റ്റ സ്റ്റേറ്റില്‍ വച്ച് ഭീകരരുടെ കൈയില്‍ അകപ്പെട്ടത്.

ഇയാന്‍ കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷേര്‍ലിയും ഡേവിഡ് ഡോണവാനും ആ ദാരുണ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. മനസ്സിടിഞ്ഞ കൂട്ടുകാരുടെ മനസ്സില്‍ പുതിയ ഊര്‍ജ്ജം നിറച്ചു കൊണ്ട് ഒരു ഗിത്താറെടുത്ത് അമേസംഗ് ഗ്രേസ് എന്ന ഗാനം പാടിയിട്ട് ഇയാന്‍ എഴുന്നേറ്റു. അന്നേരം എവിടെ നിന്നോ തുരുതുരാ വെടിശബ്ദം കേട്ടു. ഇയാന്‍ വെടിയേറ്റു വീണു!

എന്തു കൊണ്ടാണ് ഇയാനെ അവര്‍ കൊന്നതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ഡോണോവാന്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ആഫ്രിക്കയിലേക്ക് പോകുമായിരുന്ന ഇയാന്‍ വളരെ സൗമ്യനും പ്രസാദവദനനുമായ ഒരു നേത്രരോഗവിദഗ്ദനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അനേകരുടെ ഹൃദയങ്ങളെ തന്റെ കാരുണ്യം നിറഞ്ഞ പെരുമാറ്റം കൊണ്ട് സ്പര്‍ശിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ഇയാന്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles