നിരാശനാകുമ്പോഴും ശ്രമം ഉപേക്ഷിക്കാന്‍ തോന്നുമ്പോഴും എന്താണ് ഞാന്‍ ചെയ്യേണ്ടത്? (നോമ്പുകാല ചിന്ത)

ബൈബിള്‍ വായന
പുറപ്പാട് 32. 7-8

‘കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തില്‍നിന്നു കൊïുവന്ന ദേവന്‍മാര്‍ ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.’

ധ്യാനിക്കുക
ദൈവം ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്ന് പുറത്തു കൊണ്ടുവന്നെങ്കിലും അവരുടെ ഹൃദയങ്ങള്‍ അപ്പോഴും ഈജിപ്തില്‍ തന്നെയായിരുന്നു. അവര്‍ വിഗ്രഹാരാധനയിലേക്ക് മടങ്ങിപ്പോയി. എന്റെ ജീവിതത്തില്‍ ദൈവത്തിന് മുകളില്‍ ഞാന്‍ എന്തിനെയെങ്കിലും പ്രതിഷ്ഠിച്ചിട്ടുണ്ടോ?

പാപത്തെ വെറുക്കുന്നുവെങ്കിലും ദൈവം പാപിയെ സ്‌നേഹിക്കുന്നു. ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നു പോയി എന്ന് ഞാന്‍ തിരിച്ചറിയുമ്പോള്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?

നന്നാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പാപിയാണ് വിശുദ്ധന്‍. നിരാശനാകുമ്പോഴും ശ്രമം ഉപേക്ഷിക്കാന്‍ പ്രലോഭനം നേരിടുമ്പോഴും എന്താണ് ഞാന്‍ ചെയ്യേണ്ടത്?

പ്രാര്‍ത്ഥിക്കുക
കരുണയും സ്‌നേഹവുമുള്ള ദൈവമേ, എന്നിലേക്ക് ഇറങ്ങി വന്ന് എന്നെ തിരികെ കൊണ്ടു വരുന്ന ദൈവമേ, അങ്ങില്‍ വിശ്രമിക്കുന്നതു വരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും. എന്റെ ഹൃദയവും ഇച്ഛയും അങ്ങയുടേതിന് അനുയോജ്യമാക്കണമേ. അങ്ങനെ എന്റെ പരാജയങ്ങള്‍ക്കുപരിയായി ഞാന്‍ ഉയരുകയും അങ്ങയുടെ വിശ്വസ്തതയില്‍ ആശ്രയിച്ച് നിലനില്‍ക്കുകയും ചെയ്യട്ടെ. ആമ്മേന്‍.

‘പാപങ്ങള്‍ എളിമയോടെ ഏറ്റു പറയുന്ന ഒരു പാപിക്ക് ദൈവം മാപ്പു കൊടുക്കുമ്പോള്‍ താന്‍ സ്വന്തമാക്കിയ ഹൃദയത്തിന്റെ മേലുള്ള അധികാരം പിശാചിന് നഷ്ടമാകുന്നു’ (ക്ലെയര്‍വോയിലെ വി. ബര്‍ണാഡ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles