നിങ്ങളുടെ ഹൃദയം പരിശോധിക്കുക (നോമ്പുകാല ചിന്ത)

ബൈബിള്‍ വായന: ജെറമിയ 17: 9-10

ധ്യാനിക്കുക
ഹൃദയം മറ്റെല്ലാത്തിനെകാളും വക്രതയുള്ളതും ദുഷിച്ചതുമാണെന്ന് ജെറമിയാ പ്രവാചകന്‍ പറയുന്നത് എന്തു കൊണ്ട്? നിങ്ങള്‍ അദ്ദേഹത്തോട് യോചിക്കുന്നുണ്ടോ?

എന്റെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്? ദൈവം എന്റെ ഹൃദയം പരിശോധിക്കുമെങ്കില്‍ അവിടുന്ന് അവിടെ എന്താകും കണ്ടെത്തുക?

ഓരോരുത്തരുടെയും പ്രവര്‍ത്തിക്കനുസരിച്ചുള്ള പ്രതിഫലം ദൈവം നല്‍കുന്നു. അത് എന്നില്‍ സന്തോഷമാണോ സന്താപമാണോ ഉളവാക്കുന്നത്? എന്തു കൊണ്ട്?

പ്രാര്‍ത്ഥിക്കുക
ദൈവമേ, എന്നില്‍ നിര്‍മലമായൊരു ഹൃദയം സൃഷ്ടിക്കണമേ. നവമായതും നേരായതുമായൊരു അരൂപി എന്നില്‍ സ്ഥാപിക്കണമേ. അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ രക്ഷയുടെ ആനന്ദം എന്നില്‍ പുനര്‍സ്ഥാപിക്കണമേ. സന്നദ്ധതയുള്ള ഒരു അരൂപി എന്നില്‍ നിലനിര്‍ത്തണമേ. ആമ്മേന്‍.

‘നിങ്ങളുടെ ജീവിതം തരിശായി മാറാന്‍ അനുവദിക്കരുത്. മറ്റുള്ളവര്‍ക്ക് ഉപയോഗമുള്ളവരായിരിക്കുക. ഒരു മാര്‍ഗം സൃഷ്ടിക്കുക. നിങ്ങളുടെ വിശ്വാസത്തിന്റെ പ്രകാശത്തോടെ ശോഭിക്കുക. നിങ്ങളുടെ ഹൃദയത്തില്‍ സംവഹിക്കുന്ന ക്രിസ്തുവിന്റെ അഗ്നിയാല്‍ നിങ്ങളുടെ വഴികള്‍ പ്രകാശിപ്പിക്കുക’ (വി. ജോസ് മരിയ എസ്‌ക്രിവ)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles