തന്റെ കാവൽമാലാഖയുമായി സംഭാഷിച്ചിരുന്ന വിശുദ്ധ

റോമിലെ ‘ഒബ്ലാട്ടി ഡി ടോർ ഡെ സ്‌പെച്ചി’ (Oblati di Tor de Specchi) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ഫ്രാൻസെസ്. ഉന്നതകുലജാതയും സമ്പന്നയുമായിരുന്ന വിശുദ്ധ, തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് തന്റെ സ്വത്തു മുഴുവൻ ഉപേക്ഷിക്കുകയും പരിപൂർണ്ണ ദാരിദ്ര്യത്തിൽ ജീവിക്കുകയും ചെയ്തു.

തന്റെ കാവൽ മാലാഖയുമായി ചിരപരിചിതമായ സംഭാഷണത്തിനുള്ള സവിശേഷവരം വിശുദ്ധക്ക് സ്വർഗ്ഗത്തിൽ നിന്നും ലഭിച്ചിരുന്നു. വിശുദ്ധ ഫ്രാൻസെസിന്റെ ജീവിതത്തെ കുറിച്ച് വായിക്കുന്ന ഒരാൾക്ക്, ഭൗതീകലോകത്തിലുമധികമായി ആത്മീയലോകത്താണ് അവൾ ജീവിച്ചിരുന്നതെന്ന വസ്തുതയാണ് മനസ്സിലാക്കുവാൻ സാധിക്കുക. വാസ്തവത്തിൽ അതായിരുന്നു അവളുടെ ജീവിതത്തിന്റെ സവിശേഷതയും. വിശുദ്ധരും അനുഗ്രഹീതരുമായ ആത്മാക്കളുമായി വിശുദ്ധ അടുത്ത ബന്ധം പുലർത്തിയിരിന്നു.

കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ വിശുദ്ധ ഫ്രാൻസെസിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലും പ്രത്യേകപദവിയുള്ള മൂന്ന് മാലാഖമാർ വിശുദ്ധയെ അകമ്പടി സേവിച്ചിരിന്നു.

നരകത്തിന്റെ കടന്നാക്രമണങ്ങളിൽ വീഴാതെ പടിപടിയായി അവൾ ആത്മീയ പൂർണ്ണതയിലേക്ക് ആനയിക്കപ്പെട്ടു. പകലും, രാത്രിയും തന്റെ കാവൽ മാലാഖ നിഗൂഡമായ ഒരു ദൗത്യത്തിലേർപ്പെട്ടിരിക്കുന്നതായി വിശുദ്ധ കണ്ടു. മൂന്ന് ചെറിയ സ്വർണ്ണനിറമുള്ള നാരുകൾ കൊണ്ട് ആ മാലാഖ നിരന്തരമായി സ്വർണ്ണനിറമുള്ള നൂലുകൾ നെയ്യുകയും അത് തന്റെ കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്നതായും അവൾ കണ്ടു. പിന്നീട് വളരെ ശ്രദ്ധയോടെ ഗോളാകൃതിയിൽ ചുറ്റിയെടുക്കുന്നതായും വിശുദ്ധ കണ്ടു.

വിശുദ്ധയുടെ മരണത്തിന് 6 മാസം മുൻപ് മാലാഖ തന്റെ ജോലി മാറ്റിയതായി വിശുദ്ധ കണ്ടു, നൂല് ഉണ്ടാക്കികൊണ്ടിരുന്ന ജോലി മാറ്റി, തന്റെ കയ്യിലുള്ള മനോഹരമായ നൂലുകൾ കൊണ്ട് വ്യത്യസ്ഥ വലിപ്പത്തിലുള്ള മൂന്ന്! ചവിട്ടുപായകൾ (Carpet) മാലാഖ നെയ്തു. ഈ ചവിട്ടുപായകൾ, വിശുദ്ധ കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ ജീവിത പ്രവർത്തികളെ പ്രതിനിധീകരിക്കുന്നു.

വിശുദ്ധ ഫ്രാൻസെസിന്റെ മരണത്തിനു കുറച്ച് മുൻപ്, മാലാഖ വളരെധൃതിയോട് കൂടിയായിരുന്നു തന്റെ ജോലി ചെയ്തിരുന്നതെന്ന് വിശുദ്ധ ശ്രദ്ധിച്ചു. മാത്രമല്ല മാലാഖയുടെ മുഖം മുൻപെങ്ങുമില്ലാത്ത വിധം സന്തോഷഭരിതമായിരുന്നു. അവസാന കാർപെറ്റ് അതിനു വേണ്ടുന്ന നീളത്തിൽ നെയ്തുകഴിഞ്ഞ അതേ നിമിഷം തന്നെ വിശുദ്ധയുടെ ആത്മാവ് നിത്യാനന്ദം പുൽകി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles