ഈ മാര്‍ച്ചു മാസത്തില്‍ കുമ്പസാരത്തിന് പ്രാമുഖ്യം നല്‍കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

ക്രിസ്തുവിന്റെ പീഢാസഹന സ്മരണകൾ ഉയരുന്ന ഈ മാർച്ച് മാസത്തിൽ, കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവത്തിന്റെ പാപമോചനവും അനന്തമായ കരുണയും ആസ്വദിച്ച് ജീവിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കണമേയെന്ന നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ മാർച്ചിൽ, വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘അനുരഞ്ജന കൂദാശ’യ്ക്ക് നൽകേണ്ട പ്രാധാന്യം വിശ്വാസീസമൂഹം ഉൾക്കൊള്ളുക എന്ന നിയോഗമാണ്.
‘ഞാൻ കുമ്പസാരിക്കാൻ അണയുമ്പോൾ ഞാൻ എന്നെത്തന്നെയാണ്, എന്റെ ആത്മാവിനെയാണ് സൗഖ്യപ്പെടുത്തുന്നത്. ഞാൻ അവിടെനിന്നും പോകുന്നത് ആത്മീയാരോഗ്യത്തോടെയാണ്; ദുരവസ്ഥയിൽനിന്ന് കരുണയിലേക്കാണ്,’ പേപ്പൽ നിയോഗം ഉൾക്കൊള്ളിച്ച് ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക്’ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയിൽ പാപ്പ പറഞ്ഞു. കുമ്പസാരത്തിന്റെ കേന്ദ്രം എന്നത് നാം ഏറ്റുപറയുന്ന പാപങ്ങളല്ല, മറിച്ച് നമുക്ക് ലഭിക്കുന്ന, നമുക്ക് എല്ലായ്‌പ്പോഴും ആവശ്യമായ ദിവ്യസ്‌നേഹമാണ്. നമ്മെ കാത്തിരിക്കുന്ന, നമ്മെ ശ്രവിക്കുന്ന, നമ്മോട് ക്ഷമിക്കുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്റെ കേന്ദ്രമെന്നും പാപ്പ വ്യക്തമാക്കി.
പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക്’1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്‌തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് ഈ കൂട്ടായ്മ പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles