ആല്‍ബ് എന്ന കുര്‍ബാന വസ്ത്രത്തെ കുറിച്ചറിയാമോ?

വൈദികരും ഡീക്കൻ ശുശ്രൂഷ ചെയ്യുന്നവരും അൾത്താരയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കണങ്കാൽ വരെ നീളമുള്ള വെള്ളവസ്ത്രം ആണ് ആൽബ്. ഈ പേര് വെള്ള നിറം എന്ന് അർഥം വരുന്ന ‘albus ‘ എന്ന ലത്തീൻ പദത്തിൽ നിന്നുമാണ് വരുന്നത്. ഹൃദയത്തിൻ്റെ പരിശുദ്ധിയെ ആണ് ആൽബ് സൂചിപ്പിക്കുന്നത്.

ദിവ്യബലി അർപ്പിക്കുമ്പോൾ ദിവ്യ പൂജ വസ്ത്രത്തിനടിയിൽ ധരിക്കുന്ന നീണ്ട വെള്ള വസ്ത്രമാണ് നെടിയങ്കി അഥവാ ആൽബ്.ആൽബിസ് എന്ന ലത്തീൻ പദത്തിന് അർത്ഥം ,വെള്ളനിറം എന്നാണ് .ഇതിൽ നിന്നാണ് ഈ വസ്ത്രത്തെ ആൽബ് എന്ന് വിളിക്കുന്നത് . ജ്ഞാസ്നാനത്തിൽ ലഭിച്ച വെള്ള വസ്ത്രത്തെ ആണ് ആൽബ് പ്രതിനിധാനം ചെയ്യുന്നത് .പരിശുദ്ധിയുടെ പ്രതീകമായി ആൽബ് നിലകൊള്ളുന്നു .ലോഹ ആല്ബിന് പകരം വയ്ക്കാൻ പറ്റുന്ന ഒരു വസ്ത്രം അല്ല. ലോഹ ശുശ്രൂഷ പൗരോഹിത്യത്തിന്റെ ബാഹ്യ അടയാളം മാത്രമാണ് .അത് ആരാധനക്രമ വസ്ത്രമല്ല .സ്വർഗീയ ആരാധനയിൽ മഹത്വത്തിന്റെ കർത്താവും തിരഞ്ഞെടുക്കപ്പെട്ടവരും ധരിക്കുന്ന രാജകീയ പുരോഹിത വസ്ത്രത്തെയാണ് ആൽബ് അർത്ഥമാക്കുന്നത്
ആൽബിന്റെ പ്രഥമ അർത്ഥം അത് ധരിക്കുമ്പോൾ പുരോഹിതൻ ചൊല്ലുന്ന പ്രാർത്ഥനയിൽ തന്നെ വ്യക്തമാണ് “കർത്താവേ എല്ലാ പാപക്കറകളിലും നിന്ന് എന്നെ ശുദ്ധീകരിക്കുകയും എന്റെ ഹൃദയം നിർമ്മലമാക്കുകയും ചെയ്യേണമേ .അങ്ങനെ കുഞ്ഞാടിനെ രക്തത്താൽ കഴുകപെട്ട് നിത്യാനന്ദം ഞാൻ അനുഭവിക്കട്ടെ .

വെളിപാട് പുസ്തകത്തിൽ ആൽബിന്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട് .’ശ്രേഷ്ഠൻമാരിൽ ഒരുവൻ എന്നോട് ചോദിച്ചു വെള്ളയങ്കി അണിഞ്ഞ ഇവർ ആരാണ് ?ഇവർ എവിടെനിന്നു വരുന്നു ?ഞാൻ മറുപടി പറഞ്ഞു പ്രഭോ അങ്ങേക്ക് അറിയാമല്ലോ .അപ്പോൾ അവൻ പറഞ്ഞു ഇവരാണ് വലിയ ഞെരുക്കത്തിൽ നിന്ന് വരുന്നവർ ;കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ.അതുകൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിന് മുൻപിൽ നിൽക്കുകയും അവിടുത്തെ ആലയത്തിൽ രാപ്പകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു . സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും “(വെളിപാട് 7,13-15).ഇത്തരത്തിൽ പരിശുദ്ധിയിൽ വളരാനും ശുശ്രൂഷ ചെയ്യാനുമുള്ള ആഹ്വാനമാണ് വെള്ളനെടിയങ്കി നൽകുന്നത്.

നാലാം നൂറ്റാണ്ടിൽ തൂണിക്കാ തലാരിസ്(Tunica talaris)എന്നപേരിൽ വെള്ളവസ്ത്രം ഉപയോഗിച്ചിരുന്നതായി കാണാം .കാർത്തേജിലെ നാലാമത്തെ സിനഡിൽ (എഡി 398 )നാലാമത്തെ നിയമത്തിലാണ് (canon)ആദ്യമായി ആൽബ് ആരാധനക്രമ വസ്ത്രമെന്ന നിലയിൽ ഉള്ള പരാമർശം കാണുന്നത് .അഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന സ്താത്തൂത്ത എക്ളേസിയേ അന്തിക്വ(Statuta ecclesiae antiqua)എന്നാ പ്രമാണരേഖയിൽ ആരാധനക്രമ വസ്ത്രമായ ആണ് ആൽബിനെ കണക്കാക്കിയിരുന്നത് .ആൽബ് ധരിക്കുമ്പോൾ സാധാരണ ലോഹ മറഞ്ഞിരിക്കണം.ചരട് കെട്ടുമ്പോൾ നിലത്തു നിന്ന് ഒരു വിരൽ (About a finger- ഒരു ഇഞ്ച് )ഉയർന്നാണ് നെടിയങ്കി നിൽക്കുന്നത് .ആല്ബിന് ചിത്രത്തുന്നൽ (Embroidery)ഉപയോഗിക്കാവുന്നതാണ് .ദിവ്യപൂജ ഗ്രന്ഥത്തിൻറെ പൊതു നിർദ്ദേശത്തിൽ ആല്ബിനെ പറ്റി ഇങ്ങനെ പറയുന്നു :’ശരീരത്തോട് ചേർന്നിരിക്കത്തക്കവണ്ണം ചരട് ഉപയോഗിച്ച് അരയോടു ചേർത്തു കെട്ടിയിട്ടുള്ള നെടിയങ്കിയാണ് എല്ലാ ശുശ്രൂഷകർക്കും പൊതുവായ വസ്ത്രം(നമ്പർ 336 )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles