എന്തിനാണ് നിങ്ങൾ ഉപവസിക്കുന്നത്?

വായന ഏശയ്യ: 58: 6-7

“ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?”

ധ്യാനിക്കുക

ഞാന്‍ ഉപവസിക്കുമ്പോള്‍ എന്റെ നന്മയ്ക്കു വേണ്ടി മാത്രമാണോ ഉപവസിക്കുന്നത് അതോ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടിയോ? എനിക്കാണോ അത് കൊണ്ട് ഗുണം അതോ മറ്റുള്ളവര്‍ക്കോ?

ഈ ലോകത്തില്‍ എന്റെ ഹൃദയം പറ്റിച്ചേര്‍ന്നിരിക്കുന്നത് എന്തിനോടെല്ലാമാണ്? ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിന് തടസ്സമായി നില്‍ക്കുന്നത് എന്തെല്ലാമാണ്?

ഉപവാസം നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ച് ദൈവത്തിന് വേണ്ടിയുള്ള വലിയ ആഗ്രഹം ഉണര്‍ത്തുന്നു. ഈ നോമ്പുകാലത്ത് ഏതു വിധത്തിലാണ് ഞാന്‍ ഉപവസിക്കാന്‍ ഉദ്ദേശിക്കുന്നത്?

പ്രാര്‍ത്ഥിക്കുക

കര്‍ത്താവായ യേശു ക്രിസ്തുവേ, 40 രാവും 40 പകലും അങ്ങ് മരുഭൂമിയില്‍ ഉപവാസം അനുഷ്ഠിച്ചുവല്ലോ. അവിടുത്തെ കാലടികള്‍ പിന്തുടര്‍ന്ന് അങ്ങയുടെ വിശ്വസ്ത ശിഷ്യനായ ജീവിക്കുകവാനും പാപത്തില്‍ നിന്നകന്ന് അങ്ങയോട് ചേര്‍ന്നു നില്‍ക്കുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

ഉപവാസം ആത്മാവിന്റെ പ്രാര്‍ത്ഥനയാണ്. കാരുണ്യമാണ് ഉപവാസത്തിന്റെ ജീവിരക്തം. പ്രാര്‍ത്ഥിക്കുമ്പോള്‍ ഉപവസിക്കുക. ഉപവസിക്കുമ്പോള്‍ കാരുണ്യം കാണിക്കുക. (വി. പീറ്റര്‍ ക്രിസോലോഗോസ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles