യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ കുരിശിന്റെ വഴിയിലൂടെ നടക്കും (നോമ്പ്കാല ചിന്ത)
അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. (യോഹന്നാന്‍ 15 : 20)
ഈശോനാഥന്റെ വ്യക്തമായ സന്ദേശമാണിതു. അവിടുത്തെ യഥാർത്ഥ ശിഷ്യൻ അവിടുന്ന് കടന്നുപോയ വഴികളിലൂടെ തന്നെ നടക്കേണ്ടിവരും. ഇന്നിന്റെ ലോകത്ത് അവിടുന്ന് നടന്ന വഴിയിലൂടെ നടക്കുന്നു എന്നവകാശപെടുകയും അവിടുത്തെ ദൈവത്വതെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന അനേകരുണ്ട്.
ഇന്നത്തെ വായനകളിൽ ദൈവപ്രീതിക്കു പാത്രമായ ആബെലിന്റെ മരണം, ദൈവതോടുള്ള വിശ്വാസത്താൽ 7മക്കൾ രക്തസാക്ഷിത്വം വരിക്കുന്നത് കാണുകയും അവരോടൊപ്പം രക്തം ചിന്തുകയും ചെയ്യുന്ന അമ്മ, ഈശോയെ പ്രതി രക്തം ചിന്തിമരിച്ച വിശുദ്ധ എസ്തപ്പാനോസ് എന്നിവരെ നാം കാണുന്നു. ഇവരൊക്കെ ഇന്നത്തെ നമ്മുടെ വിശ്വാസജീവിതത്തിൽ പലപ്പോഴും ചോദ്യചിഹ്നം ആയി മാറുന്നുണ്ട്.
സുവിശേഷതെ പ്രതി ചെറിയ ക്ളെശങ്ങൾ പോലും ഏറ്റെടുക്കാൻ, ശാരിരികമായി പരിത്യാഗങ്ങൾ അനുഷ്ടിക്കാൻ തയാറാകാത്ത ഇന്നിന്റെ തലമുറ സഭയിലെ രക്തസാക്ഷികളെ നോക്കികാണേണ്ടതു വളരെ അത്യാവശ്യമാണ്. നാഥനെ പിന്തുടരുന്നതിൽ നിന്നും ഒന്നും അവരെ അകറ്റിയിരുന്നില്ല എന്നത് നാം എപ്പോളും ഓർമ്മിക്കേണ്ടിയിരിക്കുന്നു.
അവൻ നടന്ന വഴി മൃദുലമായിരുന്നില്ല. അവന്റെ വഴി കുരിശിന്റെ വഴി ആയിരുന്നു. നാം അതേ വഴിയിൽ കൂടി നടക്കേണ്ടിയിരിക്കുന്നു. സാഹചര്യം അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ക്രൂശിതൻ നമ്മെ അനുഗ്രഹിക്കട്ടെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.