ഐഎസ് തീവ്രവാദികള്‍ വധിച്ച കോപ്റ്റിക്ക് ക്രൈസ്തവര്‍ വിശുദ്ധരാണെന്ന് ഫ്രാന്‍സിസ് പാപ്പാ

2015 ൽ ഐ എസ് തീവ്രവാദികൾ ലിബിയയിലെ കടൽത്തീരത്ത് വച്ച് കഴുത്തറുത്ത് കൊന്ന 21 കോപ്റ്റിക് ക്രൈസ്തവരും “എല്ലാ ക്രൈസ്തവർക്കും വേണ്ടിയുള്ള രക്തസാക്ഷികളും വിശുദ്ധരുമാണെന്ന” ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ലോകം ആഹ്‌ളാദത്തോടെ ഏറ്റെടുക്കുന്നു. തീവ്രവാദികൾ തന്നെ കൊല്ലുന്ന രംഗങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 21 പേരെയും കടൽത്തീരത്ത് മുട്ടുകുത്തി നിർത്തി പിന്നിൽ നിന്നും കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ട 21 ക്രൈസ്തവരും തങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടാണ് ധീരരക്തസാക്ഷികളായത്. വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായിരുന്നു എങ്കിൽ അവർക്ക് അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ജീവനല്ല വിശ്വാസമാണ് വലുത് എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് രക്തസാക്ഷിത്വം വരിക്കുകയാണ് 21 ക്രൈസ്തവരും ചെയ്തത്. കൊല്ലപ്പെട്ടവർ സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു. ഉപജീവനം തേടിയാണ് അയൽരാജ്യത്തുനിന്നും ലിബിയയിൽ എത്തിയത് അവരെയാണ് കണ്ണിൽച്ചോരയില്ലാത്ത ഐ എസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്.
ഭീരുക്കളായ തീവ്രവാദികളുടെ പ്രവൃത്തികളുടെയെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളെ നിക്ഷ്‌പ്രഭമാക്കിക്കൊണ്ട് മാർപാപ്പ അവരെ ധീരരക്തസാക്ഷികളും എല്ലാ ക്രൈസ്തവർക്കുംവേണ്ടിയുള്ള വിശുദ്ധരുമാണെന്ന് പ്രഖ്യാപിച്ചപ്പോൾ അത് ലോകമെമ്പാടും വിശ്വാസത്തെപ്രതി പീഢനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് ധീരതയോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമായി മാറും എന്നതിൽ സംശയമില്ല. രക്തസാക്ഷികളുടെ ചുടുനിണം വീണ അതേമണ്ണിൽ സഭ ഉയിർത്തെഴുന്നേൽക്കുന്ന കാലം വരും. തീവ്രവാദവും തീവ്രവാദികളും ഇല്ലാതാവും. ക്രൈസ്തവ സഭ ഉയിർത്തെഴുന്നേൽക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles