മൈക്കലാഞ്ചലയുടെ പ്രശസ്തമായ മരിയന്‍ ശില്പം ബ്രൂഷ്‌സിലെ മഡോണ

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ മഡോണയെ ആധാരമാക്കി, റാഫേല്‍ അടക്കമുള്ള നിരവധി നവോത്ഥാന കലാകാരന്മാര്‍ ശില്പങ്ങളും പെയിന്റിംഗുകളും സൃഷ്ടിച്ചിട്ടുണ്ട്.

ബ്രൂഷ്‌സിലെ മഡോണയ്ക്ക് മൈക്കലാഞ്ചലോയുടെ തന്നെ മുന്‍സൃഷ്ടിയായ പിയാത്തയുമായി ചില സാമ്യതകളുണ്ട്. രണ്ടു ശില്പങ്ങളിലും മാതാവിന്റെ രൂപവും ആകാരവും ഏകദേശം ഒരുപോലെയാണ്, കൂടാതെ നിര്‍മ്മാണത്തിലും, അവതരണത്തിലും ഒരേ ശൈലിയാണ് ശില്പങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറു പുഞ്ചിരിയോടെ, തല അല്പം കുമ്പിട്ട് നില്‍ക്കുന്ന മാതാവിനെ ബ്രൂഷ്‌സിലെ മഡോണയില്‍ ചിത്രീകരിച്ചിരിക്കുന്നു.

അമ്മയുടെ ഇടതു കരം ഉണ്ണീശോയില്‍ പിടിച്ചിട്ടുണ്ടെങ്കിലും, നേരെ നില്‍ക്കാന്‍ ശേഷി വന്ന, നടക്കാനായി ശ്രമിക്കുന്ന ഒരു ശിശുവിനെ അനുസ്മരിപ്പിക്കുകയാണ് ഉണ്ണീശോയുടെ രൂപം. ശിശുവിനെ നോക്കുന്നില്ലെങ്കില്‍ കൂടി, അമ്മയുടെ വസ്ത്രത്തിനുള്ളില്‍ ഭദ്രതയോടെ നില്‍ക്കുന്ന ഉണ്ണീശോയെ ശില്പത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇരുന്നൂറ് സെന്റിമീറ്റര്‍ വീതിയുള്ള ശില്പത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1501 മുതല്‍ 1504 വരെയായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles