കാഴ്ചയാണോ ഉൾക്കാഴ്ചയാണോ വലുത്?

സുഹൃത്തിൻ്റെ കൂടെ വന്ന വ്യക്തിയ്ക്ക് ഒരു പ്രത്യേകയുണ്ടായിരുന്നു; കാഴ്ചയില്ല.
ചില ചെറുകിട സാധനങ്ങളും ലോട്ടറിയും മറ്റും വിറ്റാണ്
ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കാഴ്ചയില്ലെങ്കിലും കാഴ്ചയുള്ളവരേക്കാൾ നല്ല ഉൾക്കാഴ്ചയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പല വിഷയങ്ങളെക്കുറിച്ചും ഞങ്ങളന്ന് സംസാരിച്ചു.
അവയിലൊന്ന് കർഷക സമരത്തെക്കുറിച്ചായിരുന്നു.
”അച്ചാ, വല്ലാത്ത കഷ്ടമാണ്
കർഷകരുടെ കാര്യം.
ഇതിപ്പോൾ നാലഞ്ച് മാസമായില്ലേ വീടുവിട്ട് തെരുവിലിറങ്ങിയിട്ട്?
അവരും മനുഷ്യരല്ലേ? ലോകത്തെവിടെയും
കേട്ടുകേൾവിയില്ലാത്ത രീതിയിലല്ലെ കർഷകരെ സർക്കാർ പ്രതിരോധിക്കുന്നത്?
റോഡിൽ കാനകൾ നിർമിക്കുക, മുള്ളുവേലി കെട്ടുക,
ആണിനിരത്തുക, ജലപീരങ്കി ഉപയോഗിക്കുക…
കഷ്ടം!
ഒരു നിലയ്ക്ക് കാഴ്ചയില്ലാത്തത്
നന്നായി, ഇവയുടെ ദൃശ്യങ്ങളൊന്നും കാണേണ്ടല്ലോ?
കർഷകൻ്റെ വിയർപ്പാണ് മൂന്നു നേരവും അന്നമായി മേശയിലെത്തുന്നതെന്ന്
നമ്മുടെ നേതാക്കൾ എന്നറിയും? ”
എൻ്റെ സുഹൃത്ത് അദ്ദേഹത്തെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു:
“ഇതൊക്കെ എന്തിനാണ്
അച്ചനോട് പറയുന്നത്?
അച്ചനറിയാവുന്ന കാര്യമല്ലേ?”
”ക്ഷമിക്കണം അച്ചാ, മനസിലെ വിഷമം കൊണ്ട് പറഞ്ഞതാണ്.
നമ്മളെല്ലാം മനുഷ്യരായി ജനിച്ചിട്ടും മനുഷ്യനെ മനസിലാക്കാനായില്ലെങ്കിൽ
അതിനേക്കാൾ വലിയ ഒരു പതനമുണ്ടോ?”
കുറച്ചു സമയം കൂടെ സംസാരിച്ച ശേഷം
അവർ യാത്രയായി.
“കാഴ്‌ചയില്ലാത്തവര് കാണുകയും കാഴ്‌ചയുള്ളവര് അന്‌ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ ന്യായവിധിക്കായിട്ടാണു
ഞാന് ഈ ലോകത്തിലേക്കു വന്നത്‌”
(യോഹ 9 :39) എന്ന ക്രിസ്തുമൊഴികൾ എത്രയോ അർത്ഥവത്താണ്?
ജീവിതത്തിലെ മിക്ക പ്രശ്നങ്ങള്ക്കും കാരണം കണ്ണുകൾ തുറന്നിരുന്നിട്ടും കാണുന്നില്ല എന്നത് തന്നെയാണ്.
മങ്ങിയ കാഴ്ചകള് കണ്ടുമടുക്കുമ്പോള് കണ്ണടകള് വേണം എന്ന് പാടുകയല്ല പരിഹാരം. പകരം പുറം കാഴ്ച മുഴുവന് ഉപേക്ഷിച്ച് അകം കാഴ്ച വികസിപ്പിക്കുവാനുള്ള
കൃപയ്ക്ക് വേണ്ടി പ്രാർഥിക്കുക എന്നതാണ്.
തന്റെ രണ്ട് കണ്ണും പൊട്ടിയിരുന്നില്ലെങ്കില് മില്ട്ടന് പറുദീസക്കവിതകള് എഴുതാന് കഴിയുമായിരുന്നില്ല. കണ്ണില്ലാതായാല് മതി, കാണും, സ്വര്ഗം തന്നെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles