കോവിഡിനെ തോല്പിച്ച 117 വയസ്സുള്ള സന്ന്യാസിനി

കോവിഡിനെ അതിജീവിച്ച ഫ്രാൻസിലെ കത്തോലിക്കാ സന്യാസിനിക്ക് ഫെബ്രുവരി 11ന് 117 വയസ്സ് തികയുന്നു. സെന്റ്. വിൻസെന്റ് ഡി പോൾ സന്യാസ സഭയിലെ അംഗമായ സിസ്റ്റർ ആൻഡ്രെ റാൻഡൻ ആണ് കോവിഡ് അതിജീവിച്ച് തന്റെ ജൻമ്മ ദിനത്തിനായി ഒരുങ്ങുന്നത്.
1904 ഫെബ്രുവരി 11-ന് ജനിച്ച സിസ്റ്റർ തന്റെ പത്തോൻപതാം വയസ്സിലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. പിന്നീട് ഫ്രഞ്ച് ഹോസ്പിറ്റലിൽ കുട്ടികളെയും പ്രായമായവരെയും ശുശ്രുഷിക്കുകയും തന്റെ നാല്പതാം വയസ്സിൽ സന്യാസ സഭയിൽ അംഗമാകുകയും ചെയ്തു. നീണ്ട 76വർഷത്തെ സേവനങ്ങൾക്ക് ശേഷം വിരമിച്ച സിസ്റ്റർ ടുലോനിലെ റിട്ടയർമെന്റ് ഹോമിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജനുവരി പകുതിയോടെയാണ് സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചത്.
“മരിക്കുവാൻ ഭയമില്ലാതിരുന്നതിനാൽ എനിക്ക് കോവിഡിനെ ഭയമില്ലായിരുന്നു. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ എവിടെയെങ്കിലും ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെയായാലും സ്വർഗത്തിലായാലും എനിക്ക് സന്തോഷമേ ഉള്ളു”-സിസ്റ്റർ ആഡ്രെ പറഞ്ഞു. ലൂർദിനലെ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ദിനത്തിലാണ് ജൻമ്മദിനമെന്ന പ്രത്യേകതയും ഈ സന്യാസിനിക്കുണ്ട്.

110 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ വിശദാംശങ്ങൾ സാധൂകരിക്കുന്ന ജറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് സിസ്റ്റർ ആൻഡ്രെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles