തെറിച്ചു വന്ന വെടിയുണ്ട ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നിന്ന വൈദികന്റെ കാല്‍ക്കല്‍ വീണു!

ബ്രസീലിലെ ഒരു ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന വൈദികന്റെ കാല്‍ക്കല്‍ എവിടെ നിന്നോ തെറിച്ചു വന്ന ഒരു വെടിയുണ്ട വന്നു വീണു.

ജനുവരി 31 ന് വിറ്റോറിയ സ്‌റ്റേറ്റിലെ സാന്‍ ജോസ് ഇടവകയില്‍ ഞായാറാഴ്ച കുര്‍ബാന അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഫാ. റോബിന്‍സണ്‍ ഡി കാസ്‌ട്രോ കുന്‍ഹയുടെ പാദങ്ങളിലാണ് പള്ളിയുടെ മേല്‍ക്കൂര തുളച്ചെത്തിയ വെടിയുണ്ട വീണത്. ദിവ്യബലി അവസാനിക്കാന്‍ നേരത്താണ് ഈ അത്യാഹിതം സംഭവിച്ചത്.

വൈകിട്ട് 7. 37 നാണ് പള്ളിയുടെ തകര മേല്‍ക്കൂര തകര്‍ത്തെത്തിയ വെടിയുണ്ട അച്ചന്റെ പാദങ്ങളുടെ അടുത്തായി വന്നു വീണതെന്ന് ഇടവക വൃത്തങ്ങള്‍ അറിയിച്ചു. ഉടനെ കുനിഞ്ഞ് വെടിയുണ്ട എടുത്ത വൈദികന്‍ അത് കമ്യൂണിറ്റി കോര്‍ഡിനേറ്റര്‍ക്ക് കൈമാറി. തുടര്‍ന്ന് അദ്ദേഹം ദിവ്യബലിയര്‍പ്പണം തുടര്‍ന്നു.

ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം ബ്രസീലിലും ലാറ്റിന്‍ അമേരിക്കയിലും പരക്കെ ഷെയര്‍ ചെയ്യപ്പെട്ടു.

ഈ പ്രദേശത്ത് അക്രമം വര്‍ദ്ധിച്ചു വരികയാണെന്നും വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല എന്നും വിറ്റോറിയ ആര്‍ച്ചു ബിഷപ്പ് ആരോപിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles