മർത്താ, മറിയം, ലാസർ എന്നിവരുടെ തിരുനാൾ ജൂലൈ 29 ന് ഫ്രാൻസിസ് പാപ്പാ നിശ്ചയിച്ചു
വത്തിക്കാൻ സിറ്റി: യേശുവിന് പ്രിയപ്പെട്ട സഹോദരങ്ങളായിരുന്ന ബഥനിയിലെ മർത്താ, മറിയം, ലാസർ എന്നിവരുടെ തിരുനാൾ ഫ്രാൻസിസ് പാപ്പാ ആഗോള റോമൻ കലണ്ടറിൽ ഔദ്യോഗികമായി ചേർത്തു. ജൂലൈ 29 നായിരിക്കും ഇനി മുതൽ ഇവരുടെ തിരുനാൾ കത്തോലിക്കാ സഭ ആഘോഷിക്കുന്നത്.
‘യേശുവിനെ സ്വഭവനത്തിൽ സ്വീകരിച്ചു കൊണ്ടും അവിടുത്തെ ശ്രദ്ധാപൂർവം ശ്രവിച്ചു കൊണ്ടും യേശുവാണ് പുനരുത്ഥാനവും ജീവനുമെന്ന് വിശ്വസിച്ചു കൊണ്ടും ഈ സഹോദരങ്ങൾ നടത്തിയ സുവിശേഷ സാക്ഷ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്’ ഫ്രാൻസിസ് പാപ്പാ ഇവരുടെ തിരുനാൾ സഭ കലണ്ടറിൽ ഉൾപ്പെടുത്തിയതെന്ന് കോൺഗ്രിഗേഷൻ ഓഫ് ഡിവൈൻ വർഷിപ്പ് പ്രസിദ്ധീകരിച്ച ഡിക്രിയിൽ പറയുന്നു.
വർഷം തോറും സഭ പൊതുവായി ആഘോഷിക്കുന്ന വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും വിവരങ്ങൾ നൽകിയിരിക്കുന്ന കത്തോലിക്കാ സഭയുടെ ആരാധനാക്രമ കലണ്ടറാണ് ജനറൽ റോമൻ കലണ്ടർ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.