കോവിഡില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വൈദികന്‍
വിശ്രമജീവിതം നയിക്കുന്ന ഫാ. മൈക്കൽ സ്റ്റാക്ക്,മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത് രണ്ട് പ്രാവശ്യമാണ്. കോവിഡ് രോഗം വളരെ ഗുരുതരമായതിനെ തുടർന്നാണിത് . ഇംഗ്ലണ്ടിലെ ബർമിംഗഹാം അതിരൂപതയിലെ നാലു പ്രധാന ആശുപത്രികളിൽ കാൽനൂറ്റാണ്ടോളം ചാപ്ലൈനായി സേവനം അനുഷ്ട്ടിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ.സ്റ്റാക്ക്.
ആശുപത്രിയിൽ കൊണ്ടുപോകുന്നവഴി ആംബുലൻസിൽ വെച്ച് അദ്ദേഹം മരിച്ചുപോയി എന്ന് എല്ലാവരും കരുതി. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
70 വയസ്സുള്ള ഫാ. സ്റ്റാക്ക് കോവിഡ് പകർച്ചവ്യാധി വളരെ രൂക്ഷമായ സാഹചര്യത്തിൽ ആണ് അത്ഭുതകരമായി മരണത്തിൽ നിന്നും രക്ഷപെട്ടത്. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചു ദിവസത്തിന് ശേഷം ഡോക്ടർമാർ ഫാ. സ്റ്റാക്കിന് ഒരു ട്രയൽ മരുന്നു നൽകി. പിറ്റേന്ന് അദ്ദേഹം കണ്ണുകൾ ചലിപ്പിക്കാൻ തുടങ്ങി. അത് ഡോക്ടർമാർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു മാറ്റമായിരുന്നു.
21ദിവസം വെന്റിലേറ്ററിലും 36 ദിവസം തീവ്രപരിചരണ വിഭാഗത്തിലും ആയിരുന്നു ഫാ. സ്റ്റാക്ക്. ഇംഗ്ലണ്ടിലേയും വെയിൽസിലെയും അസോസിയേഷൻ ഓഫ് കാത്തലിക്ക് നഴ്സുമാരുടെ ദേശീയ ചാപ്ലൈൻ ആയിരുന്നു ഈ വൈദീകൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.