യേശു ആദ്യമായി ജറുസലേം ദേവാലയത്തിലെത്തിയപ്പോള്‍ സംഭവിച്ചതെന്തെല്ലാം?

മോശയുടെ നിയമം അനുസരിച്ച് പ്രസവിച്ച സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ടായിരുന്നു. ലേവായരുടെ പുസ്തകം 12 ാം അധ്യായത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ആണ്‍കുട്ടിക്ക് ജന്മം നല്‍കിയാല്‍ മാതാവിന്റെ അശുദ്ധി 40 ദിവസം നീണ്ടു നില്‍ക്കും. പെണ്‍കുട്ടിക്കു ജന്മം നല്‍കിയാല്‍ അത് 80 ദിവസമാകും.

ബൈബിള്‍ സംഖ്യാശാസ്ത്രം അനുസരിച്ച് 40 ശുദ്ധീകരണത്തിന്റയെും ഒരുക്കത്തിന്റെയും ശോധനയുടെയും അടയാളമായിരുന്നു. ഈ കാലയളവില്‍ സ്ത്രീക്ക് ദേവാലയത്തില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു.

ഇസ്രായേലിന്റെ ആദ്യജാതരെയെല്ലാം ദൈവത്തിന് കാഴ്ച സമര്‍പ്പിക്കണം എന്ന് ദൈവം പുറപ്പാട് 13 ാം അധ്യായത്തില്‍ പറയുന്നുണ്ട്. തങ്ങളുടെ ആദ്യജാതരെല്ലാം, അത് മനുഷ്യനായാലും മൃഗമായാലും, ദൈവത്തിന്റേതാണെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നു.

40 ാം ദിവസം കുഞ്ഞിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുമ്പോള്‍, മോചനദ്രവ്യമായി ഒരു പ്രാവിനെയോ ചങ്ങാലിയെയോ സമര്‍പ്പിക്കണം എന്ന ലേവായരുടെ പുസ്തകം 12 ാം അധ്യായത്തില്‍ അനുശാസിക്കുന്നുണ്ട്. യേശു ആദ്യമായി ദേവാലയത്തിലെത്തുന്നു എന്നതാണ് ഈ തിരുനാളിന്റെ പ്രാധാന്യം.

ശിമയോന്‍ എന്ന മഹാത്മാവും അന്ന എന്ന പ്രവാചികയും

ആരായിരുന്നു ദേവാലയത്തിലെ ശിമയോന്‍ എന്ന് ഇന്നും ആര്‍ക്കും വ്യക്തതയില്ല. ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഹില്ലേലിന്റെ പുത്രനും ഗമാലിയേലിന്റെ പിതാവുമാണ്. എന്നാല്‍ ഈ അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നില്ല. അദ്ദേഹം ജറുസലേമില്‍ വസിച്ചിരുന്നവനും നീതിമാനും ഭ്ക്തനും ഇസ്രായേലിന്റെ സമാശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ വ്യക്തമാക്കുന്നു. കര്‍ത്താവിന്റെ മിശിഹായെ നേരില്‍ കാണുന്നതു വരെ താന്‍ മരിക്കുകയില്ല എന്ന് അദ്ദേഹത്തിന് ഒരു അരുളപ്പാട് ലഭിച്ചിരുന്നു.

ശിമയോന് എത്ര വയസ്സ് ഉണ്ടായിരുന്നു എന്ന് വ്യക്തതയില്ലെങ്കിലും പിറവിയുടെ സുവിശേഷം എന്ന അപ്പോക്രിഫ ഗ്രന്ഥം പറയുന്നതു പ്രകാരം അദ്ദേഹത്തിന്റെ പ്രായം 113 ആയിരുന്നു.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ശിമയോന്‍ ഉണ്ണിയേശുവിന്റെ മാതാപിതാക്കളുടെ പക്കലെത്തി ഉണ്ണിയെ കരങ്ങളില്‍ എടുക്കുന്നു. ശിമയോന്‍ ആരാണ് എന്ന് ജോസഫും മറിയവും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ആ നിമിഷത്തില്‍ തന്റെ ജീവിതം അര്‍ത്ഥപൂര്‍ണമായതായി ശിമയോന് അനുഭവപ്പെടുന്നു. തന്നെ സമാധാനത്തില്‍ വിട്ടയക്കണമേ എന്ന് ദൈവത്തോട് അഭ്യര്‍ത്ഥിക്കുന്നു.

ശിമയോന്‍ പറയുന്ന കാര്യങ്ങളില്‍ താഴെ പറയുന്നവ ശ്രദ്ധേയമാണ്.

യേശു രക്ഷകനാണ് എന്ന് ഒന്നാമതായി ശിമയോന്‍ പറയുന്നുു. ഈ രക്ഷ എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ളതാണ്. യേശു വിജാതീയരുടെ പ്രകാശമാണ്. യേശു ഇസ്രായേലിന് മഹത്വം കൊണ്ടു വന്നിരിക്കുന്നു. ഇതെല്ലാം കേട്ട് കുഞ്ഞിന്റെ മാതാപിതാക്കള്‍ അത്ഭുത പരതന്ത്രരാകുന്നു.

അന്നായെ ലൂക്ക അവതരിപ്പിക്കുന്നത് പ്രവാചിക എന്നു പറഞ്ഞു കൊണ്ടാണ്. എന്നാല്‍ അന്നാ എന്തെങ്കിലും ഭാവി പ്രവചിക്കുന്നതായി നാം കാണുന്നില്ല. ഹീബ്രൂവില്‍ അന്നായുടെ പേര് ഹന്നാ എന്നായിരുന്നു. കൃപ എന്നാണ് അതിന്റെ അര്‍ത്ഥം. ഇതേ പേരില്‍ മറ്റൊരു പ്രവാചികയെ നാം പഴയ നിയമത്തില്‍ കാണുന്നുണ്ട്. സാമുവേല്‍ പ്രവാചകന്റെ മാതാവായ ഹന്നായാണ് അത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles