ജനങ്ങളെ സ്വന്തം സഹോദരങ്ങളായി കാണുന്നവരാകണം വൈദികർ എന്ന് ഫ്രാൻസിസ് പാപ്പാ

റോം: തന്റെ ചുറ്റിനുമുള്ള ജനങ്ങളെ സ്വന്തം മക്കളും സഹോദരീസഹോദരങ്ങളുമായി കാണാന്‍ പുരോഹിതന് കഴിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ. അവര്‍ക്കു വേണ്ടി സ്‌നേഹത്തെ പ്രതി എന്ത് റിസ്‌കും എടുക്കാന്‍ വൈദികര്‍ മടിക്കരുത് എന്നും പാപ്പാ ഓര്‍മിപ്പിച്ചു. വി. ഡോണ്‍ ബോസ്‌കോയുടെ തിരുനാള്‍ ദിവസം സംസാരിക്കുകയായിരുന്നു പാപ്പാ.

എല്ലാവര്‍ക്കും സ്വയം സഹോദരനും പിതാവും ആയിത്തീരുന്ന ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് ഒന്നുമില്ല, പാപ്പാ പറഞ്ഞു. നീതിക്കു വേണ്ടി ധീരമായി സംസാരിക്കുന്നവനും ദൈവത്തിന്റെ കണ്ണു കൊണ്ട് എല്ലാവരെയും കാണുന്നവനും ആകണം ഒരു പുരോഹിതന്‍. പാപ്പാ വ്യക്തമാക്കി.

കുരിശും വേദപാഠവും കൊണ്ടു മാത്രം കുട്ടികളെ സമീപിച്ചവനായിരുന്നില്ല ഡോണ്‍ ബോസ്‌കോ. അദ്ദേഹം യുവത്വത്തിന്റെ ആവേശത്തോടും ഊര്‍ജസ്വലതയോടും കൂടെ അവരെ സമീപിച്ചു. അവരെ കേട്ടു, അവര്‍ക്കൊപ്പം കണ്ണീര്‍ വാര്‍ത്തു, അവരുടെ സന്തോഷങ്ങളില്‍ പങ്കു കൊണ്ടു… ഒരു നല്ല വൈദികന്റെ അടയാളം സന്തോഷമാണ്, പാപ്പാ വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles