രക്തസാക്ഷിയായ വൈദികനും സെമിനാരിക്കാരനും ഉള്‍പ്പെടെ എട്ടുപേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും
വത്തിക്കാൻ സിറ്റി: രക്തസാക്ഷിയായ വൈദികനും ഇറ്റലിയിലെ ഒരു സെമിനാരിക്കാരനും ഉൾപ്പെടെ എട്ടു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നു. ജനുവരി 21ന് രാവിലെ വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ മർചെല്ലോ സേമരാരോയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇവരുടെ പേരിലുള്ള അദ്ഭുതങ്ങൾ അംഗീകരിച്ചത്.
1944 ഒക്ടോബർ 13ന് ഇറ്റലിയിലെ കാപാരയിൽ നാസി ഓഫീസർ വെടിവച്ചു കൊന്ന രക്തസാക്ഷി ഫാ. ജിയോവാന്നി ഫോണസീനി, രൂപതാ വൈദികരായ ഫാ. മൈക്കിൾ, ഫാ. രുഗെരോ (ഇരുവരും ഇറ്റലി), സന്യാസസമൂഹ സ്ഥാപകയായ മദർ മരിയ ജോസഫൈൻ (ഇംഗ്ലണ്ട്), അല്മായ നേതാക്കളായ ജാക്കോമോ ഫെർണാണ്ടസ് (സ്പെയിൻ), ജെറോം ലെഷേണെ (ഫ്രാൻസ്), ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അട്ലെയ്ഡ് ബോണോലിസ് (ഇറ്റലി) എന്ന അല്മയവനിത, പതിനഞ്ചാം വയസിൽ 1930ൽ ക്ഷയം വന്ന് മരണമടഞ്ഞ പാസ്ക്വേൽ കാൻസി എന്ന സെമിനാരിക്കാരൻ (ഇറ്റലി) എന്നിവരാണ് പുതിയ വാഴ്ത്തപ്പെട്ടവർ.
1994 ൽ മരിച്ച ജെറോം ലെഷേണെ ഡൗണ്‍ സിൻഡ്രോം കണ്ടുപിടിച്ച ശാസ്ത്രജ്ഞനും റോമിലെ പൊന്തിഫിക്കൽ അക്കാഡമി ഓഫ് ലൈഫിൽ അംഗവുമായിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.