എല്ലാ ദിവസവും മുടങ്ങാതെ ബൈബിള്‍ വായിക്കണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഓരോ ദിവസവും ജീവിക്കാനുളള പ്രചോദനം ലഭിക്കുന്നതിന് എപ്പോഴും ഒരു ബൈബിള്‍ കൈയെത്തും ദൂരത്തുണ്ടായിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവചത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് മാര്‍പാപ്പാ പറഞ്ഞു.

‘ദൈവവചനത്തിന് നമ്മുടെ ജീവിതത്തില്‍ ഇടം കൊടുക്കണം. ഓരോ ദിവസവും ബൈബിളില്‍ നിന്ന് ഒന്നോ രണ്ടോ വാക്യങ്ങള്‍ വായിക്കണം. ആദ്യം സുവിശേഷത്തില്‍ നിന്ന് തുടങ്ങാം. മേശമേല്‍ തുറന്നു വയ്ക്കുകയോ പോക്കറ്റില്‍ കൊണ്ട് നടക്കുകയോ സെല്‍ഫോണില്‍ നിന്ന് വായിക്കുകയോ ചെയ്യാം. ഓരോ ദിവസവും ബൈബിള്‍ നിങ്ങളെ പ്രചോദിപ്പിക്കാന്‍ ഇട കൊടുക്കുക.’ പാപ്പാ പറഞ്ഞു.

‘നിങ്ങള്‍ക്കു വേണ്ടി ദൈവം എഴുതിയ പ്രണയലേഖനം പോലെ ദൈവവചനം സ്വീകരിക്കണം. ദൈവം നമ്മോടു കൂടെയാണെന്ന ബോധ്യം ലഭിക്കാന്‍ അത് സഹായിക്കും. ദൈവവചനം സമാശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അതേ സമയം അത് നിങ്ങളെ വെല്ലുവിളിക്കുകയും നിങ്ങളുടെ സ്വാര്‍ത്ഥതയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യും. എന്തു കൊണ്ടെന്നാല്‍, നമ്മുടെ ജീവിതം മാറ്റിമറിക്കാനും ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനുമുള്ള ശേഷി ബൈബിളിനുണ്ട്’ പാപ്പാ വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles