വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം പതിനെട്ടാം തീയതി
1. മിശിഹായേയും തന്റെ ഏകമതമായ നമ്മുടെ സഭയെയുംപറ്റി മറ്റുള്ളവരോട് പറയാൻ നിനക്ക് ലജ്ജതോന്നിയിട്ടുണ്ടോ?
2. ലൗകികമായ സ്ഥാനമാനങ്ങൾക്കുവേണ്ടി മറ്റു മതസ്ഥരുടെ മുൻപിൽ നിന്റെ മതചിഹ്നങ്ങളെ ഉപേക്ഷിക്കുകയോ കത്തോലിക്കൻ അല്ലെന്നു പറയുകയോ ചെയ്തിട്ടുണ്ടോ?
3.മറ്റുള്ളവർ മിശിഹായെയും സഭയെയും കൂദാശകളെയും ദുഷിച്ചുപറഞ്ഞപ്പോൾ നീ ആ ദൂഷണങ്ങളെ എതിർക്കുകയും മിശിഹായ്ക്കുവേണ്ടി ധർമ്മസമരം നടത്തുകയോ ചെയ്തിട്ടുണ്ടോ?
4.വിജാതികളോട് സുവിശേഷം പറഞ്ഞിട്ടുണ്ടോ?
ജപം.
മിശിഹായ്ക്ക് വേണ്ടി ശത്രുകരങ്ങളിൽ ഒറ്റുകൊടുക്കപെട്ട വിശുദ്ധ
സെബാസ്ത്യാനോസെ, അങ്ങേ നാഥനായ മിശിഹായെയും തന്റെ സഭയെയും ചക്രവർത്തിയുടെ മുൻപാകെ ഏറ്റുപറയുന്നതിന് അങ്ങ് ധൈര്യംകാണിച്ചുവല്ലോ. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞങ്ങളുടെ സത്യവിശ്വാസത്തെ ഏറ്റുപറയാനുള്ള വരത്തിനായി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. ആമേൻ
3സ്വർഗ. 3. നന്മ 3. ത്രിത്വ.
വിശുദ്ധ സെബസ്ത്യനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
ഈശോയെ സകല ജാതികളുടെ മുൻപിലും അങ്ങയെ ഞാൻ ഏറ്റുപറയും.
സൽക്രിയ
ത്രികാലജപം സമയസൗകര്യങ്ങൾ നോക്കാതെ തക്കസമയത്തു അനുഷ്ടിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.