അത്ഭുതങ്ങളുടെ പിന്നാലെയല്ല, വിശ്വാസത്തിന്റെ പിന്നാലെയാണ് നാം പോകേണ്ടത്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: ദൈവം ആഗ്രഹിക്കുന്നത് വിശ്വാസമാണ്, എന്നാല്‍ മനുഷ്യര്‍ക്കു വേണ്ടത് അത്ഭുതങ്ങളും. വി. ലൂക്കായുടെ സുവിശേഷം നാലാം അധ്യായം 21 മുതല്‍ 30 വരെയുള്ള ഭാഗം വ്യഖ്യാനിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.
ദൈവികമായ ദൗത്യവുമായി എത്തിയ യേശുവിനോട് ജനം ആവശ്യപ്പെട്ടത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കാണിക്കാനാണ്. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് അത്ഭുതങ്ങള്‍ കാണാനുള്ള കൗതുകമല്ല, മറിച്ച് ശക്തമായ വിശ്വാസമാണ്.
ദൈവത്തിലേക്ക് ഹൃദയം തുറക്കാനും രക്ഷയെ സ്വാഗതം ചെയ്യാനുമാണ് യേശു ജനങ്ങളെ ആഹ്വാനം ചെയ്തത്. എന്നാല്‍ അവര്‍ മറുതലിച്ചു കൊണ്ട് അടയാളം ആവശ്യപ്പെട്ടു. കോപം കൊണ്ട് യേശുവിനെ മലമുകളില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ അവര്‍ ഒരുമ്പെട്ടു.
ഇന്നത്തെ ലോകത്തിലും യേശുവിന്റെ ശിഷ്യന്മാരുടെ വിളി പ്രവാചകരാകാനാണ്. ധീരതയോടെ ദൈവത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം. അവര്‍ അത്ഭുതങ്ങള്‍ക്കു പിന്നാലെയല്ല വിശ്വാസത്തിന് പിന്നാലെ പോകുന്നവരാകണം. പാപ്പാ ഓര്‍മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.