ഒന്‍പതു വയസ്സുകാരനെ വെടിയുണ്ടയില്‍ നിന്ന് രക്ഷിച്ചത് ക്രൂശിതരൂപം

സാന്‍ മിഗുവേല്‍ ഡി ടുക്കുമാന്‍: അര്‍ജന്റീനയില്‍ നിന്ന് ഒരു ന്യൂ ഇയര്‍ അത്ഭുതം! 2021 പിറക്കാന്‍ ഏതാനു മണിക്കൂറുകളേ ശേഷിച്ചിരുന്നുള്ളൂ. ആ നേരം നെഞ്ചിന്റെ നേര്‍ക്കു വന്ന ഒരു വെടിയുണ്ട ആ ഒന്‍പതു വയസ്സുകാരന്‍ അണിഞ്ഞിരുന്ന ക്രൂശിതരൂപത്തില്‍ തട്ടിത്തെറിച്ചു. അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത് പുതുവത്സര അത്ഭുതം എന്നാണ്.

2020 ഡിസംബര്‍ 31 ാം തീയതി രാത്രി പത്തു മണിക്കാണ് ഈ അത്ഭുതം നടന്നത്. സാന്‍ മിഗുവേല്‍ ഡി ടുക്കുമാന്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടിസിയാനോ എന്നു പേരായ ഒന്‍പതു വയസ്സുകാരന്‍ പയ്യന്‍ അവന്റെ പിതാവിന്റെ കൂടെ ബേബി ജീസസ് ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ ചികിത്സ തേടിയെത്തി.

കുട്ടിയുടെ നെഞ്ചില്‍ നേരിയ ഒരു മുറിവുണ്ടായിരുന്നു. അത് വെടിയുണ്ട തൊട്ട മുറിവായിരുന്നു. 48 മിനിറ്റു നേരം കുട്ടിയ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അവനെ വിട്ടയച്ചു.

സംഭവം നടന്നത് ഇപ്രകാരമാണ്. കുട്ടിയുടെ പിതാവ് അവന് സമ്മാനിച്ചതാണ് ഈ ചെറിയ ക്രൂശിതരൂപം. എവിടെയോ നിന്ന് ദിശ തെറ്റി പാഞ്ഞു വന്ന ഒരു വെടിയുണ്ട ടിസിയാനോയുടെ നെഞ്ചിലെ ക്രൂശിതരൂപത്തില്‍ വന്ന് തട്ടുകയായിരുന്നു. ഒരു പരിച പോലെ ആ ക്രൂശിതരൂപം ആ വെടിയുണ്ടയെ തടഞ്ഞു. അവിശ്വസനീയമാം വിധം ഒരു നേരിയ മുറിവ് മാത്രം അവശേഷിച്ചു. ശരിക്കും ഒരു പുതുവത്സര അത്ഭുതം!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles