എല്ലാവര്‍ക്കും നീതിയുക്തമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ പരിശ്രമിക്കണം എന്ന് പാപ്പാ

വത്തിക്കാന്‍ സിറ്റി: പാവങ്ങള്‍ക്കും ആരോഗ്യപരിപാലനം ലഭ്യമാക്കും വിധം വേണം സോളിഡാരിറ്റി, സബ്‌സിഡിയാരിറ്റി നിയമങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ. അനേകം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്ക് ഇന്നും ആവശ്യമായ ആരോഗ്യപരിരക്ഷ ലഭിക്കുന്നില്ല എന്നത് സാമൂഹിക അനീതിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘ഇക്കാരണത്താല്‍, ആരോഗ്യപരിപാലനസ്ഥാപനങ്ങളോടും സര്‍ക്കാര്‍ മേധാവികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സാമ്പത്തിക താല്പര്യങ്ങള്‍ മൂലം നിങ്ങള്‍ സാമൂഹിക നീതി മറന്നു കളയരുത്’ പാപ്പാ പറഞ്ഞു. എല്ലാവര്‍ക്കും നീതിയുക്തമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ പരിശ്രമിക്കണം എന്ന് പാപ്പാ അവരോട് ആവശ്യപ്പെട്ടു.

‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങള്‍ക്ക് വിശ്രമം നല്‍കാം’ എന്ന ക്രിസ്തു വചനമാണ് 28ാം ലോക രോഗീദിനത്തില്‍ മാര്‍പാപ്പാ നല്‍കിയ സന്ദേശം.

‘നിങ്ങളുടെ രോഗം ഒരു വിധത്തില്‍ നിങ്ങളെ അധ്വാനിക്കുന്നവരാക്കുന്നു. യേശുവിന്റെ മിഴികള്‍ നിങ്ങളിലേക്ക് അതുമൂലം ആകര്‍ഷിക്കപ്പെടുന്നു’ പാപ്പ പറഞ്ഞു. ‘ദൈവത്തില്‍ മാത്രം ആശ്രയിച്ച് രോഗങ്ങള്‍ സഹിക്കുന്നവര്‍, പരീക്ഷകളിലും ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ തീര്‍ച്ചയായും അവിടുത്തെ സൗഖ്യത്തിന് അര്‍ഹരാണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles