2021 ല്‍ പരിശുദ്ധ അമ്മ നമ്മുടെ കരം പിടിക്കട്ടെ!

അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി.
കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു.
അവസാനം കളിപ്പാട്ടങ്ങൾ
വിൽക്കുന്ന സ്ഥലത്ത്
കരഞ്ഞു നിൽക്കുന്ന ഉണ്ണിയെ
അമ്മ കണ്ടെത്തി.
തുടർന്നുള്ള യാത്രയിൽ കുഞ്ഞ്
അമ്മയോട് പറഞ്ഞു:
“അമ്മേ,
അമ്മയുടെ കരംവിട്ട് പോയതിൽ
എനിക്ക് ദു:ഖമുണ്ട്. അറിയാതെ പറ്റിയതാ. ഇനിമുതൽ ഞാൻ അമ്മയുടെ കരമല്ല പിടിക്കേണ്ടത്. അമ്മ എൻ്റെ കരം
പിടിച്ചാൽ മതി. എന്തെന്നാൽ,
ഞാൻ അമ്മയുടെ കരം വിടുന്നതു പോലെ അമ്മ ഒരിക്കലും എൻ്റെ കരം വിടില്ലെന്ന് എനിക്കുറപ്പാണ്!”
എത്ര അർത്ഥവത്തായ വാക്കുകൾ അല്ലെ?
2020 നോട് നമ്മൾ വിടപറയുമ്പോൾ
സ്വർഗ്ഗം നമുക്ക് നൽകിയ അമ്മയെ, കൂട്ടുപിടിക്കാം. ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കൂ:
“മറിയം നമുക്ക് അമ്മയാണ്. തന്റെ മക്കളുടെ ആരോഗ്യത്തെക്കുറിച്ച് കരുതലുള്ള അമ്മ. നമ്മെ ആർദ്രമായ സ്നേഹത്തോടെ പരിപാലിക്കാൻ അവൾക്കറിയാം. അവൾ നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുമെന്നുറപ്പാണ്!”
എത്ര വലിയ പ്രതിസന്ധിയും അമ്മയോടു ചേർന്ന് നമുക്ക് മറികടക്കാം. അവിടുന്ന് കർത്താവിൻ്റെ അമ്മയാണ്. കര്ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള് നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍!
(Ref ലൂക്കാ 1:43-45).
കൊറോണ എന്ന മഹാമാരിയ്ക്ക് നടുവിലൂടെയാണ് 2021ലേക്ക്
നമ്മൾ പ്രവേശിക്കുന്നതെങ്കിലും, 2020 – ൽ തുണയായ ദൈവം
വരുംനാളുകളിലും നമ്മെ പരിപാലിക്കും എന്നുറച്ച് വിശ്വസിക്കാം.
ഫാദർ ജെൻസൺ ലാസലെറ്റ്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles