ഫ്രാന്‍സിസ് പാപ്പായുടെ പുതുവത്സരാശംസകള്‍
പാപ്പാ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു. പുതുവത്സരദനത്തിൽ, വെള്ളിയാഴ്ച (01/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പുത്തനാണ്ടിൻറെ മംഗളങ്ങൾ ആശംസിച്ചിരിക്കുന്നത്.
“സഹോദര്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും സരണിയിൽ മുന്നേറുന്നതിന് മാനവരാശിക്ക് കഴിയുന്നതിന് എല്ലാവർക്കും എൻറെ ആശംസകൾ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വർഷാന്ത്യദിനത്തിൽ, വ്യാഴാഴ്ച (31/12/20) പാപ്പാ ട്വിറ്ററിൽ പങ്കുവച്ച ആശയങ്ങളിൽ ഒന്ന് സാഹോദര്യ സ്നേഹത്തെക്കുറിച്ചായിരുന്നു.
പാപ്പാ കുറിച്ചത് ഇപ്രകാരമായിരുന്നു:
“ദൈവത്തിന് ഏറ്റം സംപ്രീതമായ ആശിസ്സും സ്തുതിയും സാഹോദര്യ സ്നേഹമാണ്. അതുകൊണ്ടാണ് നാം ദൈവത്തെ സ്തുതിക്കുന്നത്. എന്തെന്നാൽ, ഭൂമിയിൽ അനുദിനം നിറവേറ്റപ്പെടുന്ന സകല നന്മയുടെയും ഉറവിടം, ആത്യന്തികമായി, ദൈവമാണെന്ന് നാം വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു,”
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.