2023 കടന്നു പോയി 2024 വരുമ്പോള്‍…

2023 അവസാനിക്കുകയാണ്. എന്നാല്‍ പ്രതീക്ഷയുടെ പൊന്‍പ്രഭയുമായി 2024 കടന്നു വരികയാണ്.

2024 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ടതാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സന്ദേശം. മനുഷ്യന്റെ ഏറ്റവും ആഴമുള്ള പ്രശ്‌നങ്ങളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന് പാപ്പാ പറയുന്നു.

കുടുംബം മനുഷ്യവംശത്തിന്റെ പ്രഥമവും അടിസ്ഥാനപരവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു ഘടകമാണ്. അതിനാല്‍ കുടുംബത്തിനെതിരായ ഏത് ആക്രമവും സമൂഹത്തെ മുഴുവനുമാണ് ബാധിക്കുന്നത്.

1986 ലെ പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞത് ഇങ്ങനെയാണ്: ‘എങ്ങനെയാണോ കുടുംബം പോകുന്നത്, അങ്ങനെ തന്നെയായിരിക്കും രാജ്യം പോകുന്നത്. അതു പോലെ തന്നെയായിരിക്കും ലോകവും പോകുന്നത്.’

ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ സൗഖ്യമാക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും പ്രഥമ പരിഗണന നല്‍കണം എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ എപ്പോഴും പറയുമായിരുന്നു.

നാം 2024 ലേക്ക് കടക്കുന്ന ഈ അപൂര്‍വ സന്ദര്‍ഭത്തില്‍ നമുക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദേശം ഹൃദയത്തില്‍ സ്വീകരിക്കാം. കുടുംബ ബന്ധങ്ങളെ സ്‌നേഹം കൊണ്ട് സൗഖ്യമാക്കാം. തെറ്റുകുറ്റങ്ങള്‍ക്കു പൊറുതി കൊടുക്കാം. വിട്ടു പോയ കണ്ണികള്‍ കൂട്ടി യോജിപ്പിക്കാം. സ്‌നേഹവും സമാധാനവും നമ്മുടെ കുടുംബങ്ങളില്‍ വാഴട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles