ദൈവം പറയുന്നു: ഭയപ്പെടേണ്ട!

വചനം
ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ലൂക്കാ 2 : 10
വിചിന്തനം
നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : “സ്‌നേഹത്തില് ഭയത്തിന്‌ ഇടമില്ല; പൂര്ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന് സ്‌നേഹത്തില് പൂര്ണനായിട്ടില്ല.(1 യോഹന്നാന് 4 : 18). രക്ഷിക്കാനായി, മനുഷ്യനെ വിജയിപ്പിക്കാനായി ഭൂമിയിൽ അവതരിച്ചവൻ്റെ ജന്മ തിരുനാളിനു ഒരുങ്ങുമ്പോൾ അവിടെ ഭയത്തിനു സ്ഥാനമില്ല. ഭയമില്ലാതെ മാനവ മക്കൾക്കു സമീപിക്കാനാവുന്ന ദൈവമാണ് പുൽക്കൂട്ടിലെ ഉണ്ണിമിശിഹാ. ഈ ആഗമന കാലത്തു നമ്മൾ സ്നേഹത്തിൽ വളർന്നാൽ ഭയം അപ്രത്യക്ഷമാവുകയും രക്ഷ അനുഭവവേദ്യമാവുകയും ചെയ്യും.
പ്രാർത്ഥന
സ്വർഗ്ഗീയ പിതാവേ, ഒരോ ദിവസവും ഭയപ്പെടേണ്ടാ എന്നു തിരുവചനത്തിലൂടെ നീ ഞങ്ങളോട് അരുളിചെയ്യുന്നു. നിൻ്റെ സാന്നിധ്യത്തിൽ ഞങ്ങൾ ജീവിക്കുമ്പോൾ ഭയം അകലുകയും സ്നേഹം ഞങ്ങളിൽ നിറയുകയും ചെയ്യുമല്ലോ. നിൻ്റെ പ്രിയപുത്രൻ്റെ ജനനം സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അനുഭവമാക്കാൻ ഞങ്ങളെ സഹായിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം

ഉണ്ണീശോയെ, എൻ്റെ സ്നേഹമായിരിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles