ദൈവദാസി മേരി സെലിനെ കുറിച്ചറിയാമോ?

ദൈവദാസി മദര്‍ മേരി സെലിന്‍! കര്‍മ്മലീത്ത സഭയുടെ മണ്ണില്‍ നിന്നും മുള പൊട്ടി കാരുണ്യത്തിന്റെ തണലായ സന്ന്യാസിനി. ഈ ലോക ജീവിതത്തിന്റെ നശ്വരമായതില്‍ ഒന്നും ആശ്രയിക്കാതെ ദൈവ ത്തെ മാത്രം ധ്യാനിച്ച് ജീവിച്ചു കടന്നു പോയ അനേകം സന്ന്യാസികള്‍ ഉണ്ട്. യഥാര്‍ത്ഥ ആത്മീ യത അവരുടെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരികയും ചെയ്യും. അങ്ങനെ കര്‍മ്മ വഴികളില്‍ തളരാതെ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ മദര്‍ മേരിയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം.

വീട്ടിലെ അന്നക്കുട്ടി
1906 ല്‍ എറണാകുളത്തുള്ള മള്ളൂശ്ശേരി തട്ടാട് പയ്യപ്പിള്ളി കുടുബത്തില്‍ ഔസേപ്പിന്റെയും കൊച്ചു മറിയയുടെയും ആറാമത്തെ മകളായി അന്നക്കുട്ടി ജനിച്ചു. വീട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയമുള്ളവള്‍. മൂന്നാം ക്ലാസ് വരെ നാട്ടിലെ തന്നെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച അന്നക്കുട്ടി തന്റെ തുടര്‍ വിദ്യാഭ്യാസം നടത്തിയത് കറുകുറ്റി സെന്റ് ജോസഫ് സ്‌കൂളില്‍ ആയിരുന്നു. ജീവിത ത്തിലെ നിയോഗങ്ങള്‍ തിരിച്ചറിയാന്‍ അന്നക്കുട്ടി ക്കു ആ വിദ്യാഭ്യാസ കാലഘട്ടം വേണ്ടി വന്നു. വീടിനടുത്ത് ഉപരി പഠനം നടത്താന്‍ മാത്രമുള്ള സ്‌കൂളുകള്‍ ഇല്ലാതിരുന്ന അക്കാലത്തു അന്നകുട്ടി കര്‍മ്മലീത്ത മഠം വക സിസ്റ്റെഴ്‌സ് നടത്തിയിരുന്ന ബോര്‍ഡിങ്ങില്‍ ചേര്‍ന്നാണ് പഠിച്ചത്. കുട്ടികളുടെ മാനസിക സാമൂഹിക വളര്‍ച്ചയ്‌ക്കൊക്കെ സിസ്റ്റെഴ് സ് ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവിടത്തെ വിദ്യാഭ്യാസ കാലത്ത് ലഭിച്ചിട്ടുള്ള ഒട്ടേറെ ഗുണ ങ്ങള്‍ അന്നക്കുട്ടിയില്‍ തന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി മാറ്റി വയ്ക്കാന്‍ തിരുമാനിക്കുകയായിരുന്നു.

സന്ന്യാസ ജീവിത വഴിയില്‍
വീട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയമുള്ള മക ളെ സന്ന്യാസിനി ആക്കാന്‍ മഠത്തിലേക്ക് വിടുന്ന തില്‍ ഔസേപ്പിനും കൊച്ചു മറിയയ്ക്കും താല്‍പ ര്യമുണ്ടായിരുന്നില്ല. വേറെ ഒരു കാരണം കൂടെ ഇതിനു പുറകില്‍ ഉണ്ടായിരുന്നു. അന്നക്കുട്ടിയുടെ മൂത്ത സഹോദരിയും സന്ന്യാസിനി ആയിരുന്നു. അന്നക്കുട്ടിയുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണീരിനും ഒടുവില്‍ അവര്‍ നിവര്‍ത്തിയില്ലാതെ മകളുടെ ആഗ്രഹത്തിന് മുന്നില്‍ തല കുനിച്ചു. അന്നത്തെ സന്ന്യാസ പരിശീലന കാലഘട്ടം രണ്ടു വര്‍ഷം ആയതിനാല്‍ പതിവ് അനുസരിച്ചുള്ള സന്ന്യാസ പരിശീലനം പൂര്‍ത്തിയാക്കി 1928 മെയ്യ് 29 ന് അന്നക്കുട്ടി സി. മേരി സെലിന്‍ ആയി സഭാ വസ്ത്രം സ്വീകരിച്ചു. നിത്യവ്രത വാഗ്ദാനം 1933 ജൂണ്‍ ഒന്നാം തീയതി നടത്തി തന്റെ പ്രിയന്റെ പ്രിയായി തീരുകയും ചെയ്തു.

കര്‍മ്മവഴികളില്‍ തിളങ്ങിയ സന്ന്യാസിനി
ജീവിതത്തിന്റെ കര്‍മ്മ വഴികളില്‍ സി.സെലിന്‍ തിളങ്ങിയത് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വഴി ആയിരുന്നു. അധ്യാപക ജീവിതം മുഴുവന്‍ കുട്ടികള്‍ക്ക് വേണ്ടി ജീവിച്ച സെലിന്‍ കറുകുറ്റി സെന്റ്. ജോസഫ് സ്‌കൂളിലാണ് തന്റെ അധ്യാപക ജീവിതം ആരംഭിച്ചത്. ഒല്ലൂര്‍ സെന്റ്. മേരീസ് ഹൈസ്‌കൂള്‍, എറണാകുളം സെന്റ്. മേരീസ് ഹൈസ്‌കൂള്‍, കറുകുറ്റി സെന്റ്.ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ആയിരു ന്നു അധ്യാപികയായി സേവനം ചെയ്തിരുന്നത്. തുടര്‍ന്ന് പ്രധാന അധ്യാപികയായി സെന്റ്. അഗസ്റ്റിന്‍സ് ഹൈ സ്‌കൂളിലും കറുകുറ്റി ബി ടി എസിലും പ്രവര്‍ത്തിച്ചു. മുപ്പത്തിയൊന്നു വര്‍ഷം അധ്യാപിക ആയിട്ടും മറ്റു സ്ഥാപനങ്ങളുടെ ചുമതല വഹിച്ചും സി. സെലിന്‍ ജീവിച്ചു. മഠം സുപ്പീരിയര്‍ ആയി സി. സെലിന്‍ ചുമതലയേല്‍ ക്കുന്നത് 1963 മാര്‍ച്ചിലാണ്. കര്‍മലീത്ത സഭയുടെ എറണാകുളം, കോതമംഗലം പ്രോവിന്‍സുകളുടെ പ്രൊവിന്‍ഷ്യല്‍ ആയി. അതെ വര്‍ഷം തന്നെ സഭയുടെ സുപ്പീരിയര്‍ ജനറലാവുകയും ചെയ്തു. മദര്‍ സ്ഥാനത്തു 1974 വരെ ശുശ്രൂഷ ചെയ്യുകയും ചെയ്തു. മദര്‍ സെലിന്‍ തന്റെ വിശ്രമ ജീവിതം നയിച്ചത് കറുകുറ്റിയിലുള്ള മാതൃ ഭവനത്തിലാ യിരുന്നു.

ജീവിതത്തിലെ കര്‍മ വഴികള്‍ക്കൊപ്പം നടന്നു അവസാനം പ്രിയന്റെ അടുത്തേക്കുള്ള യാത്ര ആയത് 1993 ഏപ്രില്‍ 23 നു ആണ്. സമര്‍പ്പിത ജീവിതം ഭംഗിയായി പൂര്‍ത്തിയാക്കി മദര്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ വേദനിച്ചത് വിദ്യാര്‍ഥി സമൂഹവും സഹപ്രവര്‍ത്തകരും ആയി രുന്നു. ദൈവ ദാസി പദവിയിലേക്ക് ഉയര്‍ന്ന മദര്‍ സെലിന്റെ നാമകരണ നടപടികള്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ അനുമതിയോടെ ആരംഭിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles