വി. ഫൗസ്റ്റീനയുടെ സിനിമ ക്രിസ്മസ് ദിനത്തിലെത്തും
വിശുദ്ധ ഫൗസ്റ്റീന കൊവാള്സ്കയുടെ ജീവിതത്തേക്കുറിച്ചും, സന്ദേശങ്ങളെക്കുറിച്ചും പറയുന്ന ‘ലാ ഡിവിന മിസേരിക്കോര്‍ഡിയ’ എന്ന സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ സ്പെയിനിലും, ലാറ്റിന്‍ അമേരിക്കയിലും റിലീസ് ചെയ്യുവാനാണ് പദ്ധതി. ഓണ്‍ലൈന്‍ ഫോര്‍മാറ്റിലായിരിക്കും ഇത്തവണത്തെ പ്രദര്‍ശനം. ജനുവരി 6 വരെ നീളുന്ന പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ അന്‍പതു ശതമാനവും സ്പെയിനിലെ ആശ്രമങ്ങളുടേയും കോണ്വെന്റുകളേയും സഹായിച്ചുകൊണ്ടിരിക്കുന്ന ‘ഡെക്ളോസുര ഫൗണ്ടേഷനു’നല്കുമെന്നു വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 25നാണ് സ്പെയിനിലെ തിയേറ്ററുകളില്‍ സിനിമ ആദ്യം റിലീസ് ചെയ്തത്. വിശ്വാസ രഹസ്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി സമീപകാലത്ത് പുറത്തുവന്ന രേഖകളിലേയും, ശാസ്ത്രീയ വിശകലനങ്ങളിലേയും അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണിതെന്നു വിതരണക്കാരായ ‘യൂറോപ്യന്‍ ഡ്രീംസ് ഫാക്ടറി’ പ്രസ്താവിച്ചു. വിശുദ്ധ ഫൗസ്റ്റീനക്ക് യേശു ക്രിസ്തുവിന്റെ ദര്ശനമുണ്ടായെന്ന സത്യത്തെ ദൃഡപ്പെടുത്തുന്ന ദിവ്യകാരുണ്യത്തിന്റെയും, ടൂറിനിലെ കച്ചയുടേയും സാമ്യതകളെക്കുറിച്ചും, യേശു പ്രത്യക്ഷപ്പെട്ട് നല്കിയ നിര്‍ദ്ദേശമനുസരിച്ച് വരച്ച പെയിന്റിംഗിനെക്കുറിച്ചും, ദിവ്യകാരുണ്യ സമൂഹം രൂപം കൊണ്ടതും, ലോകം മുഴുവന്‍ പ്രചരിച്ചതിനെക്കുറിച്ചുമൊക്കെ സിനിമയില്‍ പ്രമേയമാകുന്നുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.