“മക്കളുടെ എണ്ണം മാതാപിതാക്കളുടെ അവകാശം” കെസിബിസി പ്രൊ ലൈഫ് സമിതി.
കൊച്ചി. മക്കളുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാനുള്ളചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശശുദ്ധി സംശയാസ്പതമാണ്.കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാട് തന്നെ മാറേണ്ടതാണ് എന്നും കെസിബിസി പ്രോ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.
മുൻവിധികളോടെ കുടുംബങ്ങളെയും പൊതുജനസംമ്പ ത്തിനെയും കാണുന്നത് വികലമായ കാഴ്ചപ്പാടാണ്. ഭാരതത്തിന്റെ സമ്പത്ത് അധ്വാനിക്കുന്ന വ്യക്തികളും കേട്ടുറപ്പുള്ള കുടുംബങ്ങളുമാണെന്ന സത്യം നാം മനസ്സിലാക്കണം. കുട്ടികളുടെ എണ്ണം നിയന്ത്രിച്ച രാജ്ജ്യങ്ങൾ അത് തിരുത്തി മക്കളെ സ്വീകരിക്കുവാൻ പ്രോത്സാഹനം നൽകുന്ന നയമാറ്റം ഉൾക്കൊള്ളണം.
എത്ര മക്കൾ വേണമെന്ന കാര്യം ദമ്പതികൾക്ക് തീരുമാനിക്കാമെന്നും കർശന ഉപാധികളോടെ ജനസംഖ്യ നിയന്ത്രണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രിം കോടതിയിൽ സമർപ്പിച്ചതായി അറിയുന്ന സത്യവാങ്മുലത്തെ സ്വാഗതം ചെയ്യുന്നു.
കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതേക പ്രോത്സാഹനം നൽകുവാൻ സർക്കാർ തയ്യാറാകണം.വിവാഹവും കുട്ടികളും കുടുംബവും വേണ്ടെന്ന കാഴ്ചപ്പാടുകൾ സാമൂഹ്യ പുരോഗതിക്കും നിലനിൽപ്പിനും ഗുണകരമല്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.