ഇന്നത്തെ വിശുദ്ധന്‍: സുവിശേഷകനായ വി. യോഹന്നാന്‍

December 26 – സുവിശേഷകനായ വി. യോഹന്നാന്‍

യേശു ക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ എന്നറിയപ്പെടുന്ന യോഹന്നാന്‍ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും യേശുവിന്റെ ഒപ്പം നില്‍ക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ്. യേശു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ എന്ന് യോഹന്നാന്‍ തന്നെ സ്വയം തന്റെ സുവിശേഷത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അന്ത്യ അത്താഴ വേളയില്‍ യേശുവിന്റെ ഇടനെഞ്ചില്‍ ചാഞ്ഞു കിടക്കാനുള്ള അപൂര്‍വ ഭാഗ്യവും യോഹന്നാന് കൈവന്നു. നാലാമത്തെ സുവിശേഷത്തിന്റെ രചയിതാവായ അദ്ദേഹം ലേഖനങ്ങളും വെളിവാട് എന്ന ഗ്രന്ഥവും എഴുതയിട്ടുണ്ട്. ദൈവം സ്‌നേഹമാകുന്നു എന്ന വിശ്വവിഖ്യാതമായ വചനം എഴുതിയത് യോഹന്നാനാണ്. പരിശുദ്ധ അമ്മയെ കുരിശിന്‍ ചുവട്ടില്‍ വച്ച് യേശു ഏല്‍പിച്ചു കൊടുത്തത് യോഹന്നാന്റെ സംരക്ഷണയിലാണ്. പാത്മോസ് ദ്വീപിലായിരുന്നു അന്ത്യകാലം ചെലവഴിച്ചത്. അപ്പോസ്തലരില്‍ സ്വഭാവിക മരണം സിദ്ധിച്ച ഒരേയൊരാളും യോഹന്നനാണ്.

വി. യോഹന്നാനേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles