പ്രഭാതത്തില്‍ ഈ പ്രാര്‍ത്ഥന ചൊല്ലി ഒരു ദിവസം ആരംഭിക്കാം

വിശുദ്ധിയിൽ ജീവിക്കുവാൻ സഹായകനായ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് എന്നും എന്നെ സ്നേഹിക്കുന്ന നല്ല ഈശോയേ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു… യേശുനാഥാ ലോകത്തിൻറെ മോഹങ്ങളിൽ നിന്ന് അകന്ന് നിൻറെ സ്വരം ശ്രവിച്ചുകൊണ്ടു സഹയാത്രികനായ പരിശുദ്ധാത്മാവിൻറെ പ്രകാശത്തിൽ ഞാൻ നടക്കുവാൻ അങ്ങനെ നീ ആകുന്ന വഴിയിലേയ്ക്ക് നീ സഞ്ചരിച്ച അതെ പാതയിലേക്ക്‌ എന്നെ കൈ പിടിച്ചു നടത്തണമെ… എനിക്ക് നിന്നെ വിട്ടു വേറെ ഒരിടത്തും പോകേണ്ടതില്ല നാഥാ, എന്തെന്നാൽ നിത്യജീവന്റെ വചസ്സുകൾ അങ്ങേ പക്കലാണല്ലോ… കർത്താവെ. എന്നെ നിന്റെ ചിറകിൻ മറവിൽ സംരക്ഷിക്കണമെ… ഒരു കുഞ്ഞു പാപം പോലും ചെയ്യാതിരിക്കാൻ എന്നെ സഹായിക്കണമെ… ഈശോയെ നീ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നീ ക്ഷമിച്ചതുപോലെ ക്ഷമിക്കാൻ നീ സഹിച്ചതുപോലെ സഹിക്കാൻ നീ അനുസരിച്ചതുപോലെ അനുസരിക്കാൻ നീ കരുണ കാണിച്ചതുപോലെ എല്ലാവരോടും കരുണ കാണിക്കാൻ എന്നെയും പഠിപ്പിക്കണമെ… ഈശോയെ സാത്താനും അവന്റെ പ്രവർത്തികൾക്കും കീഴ്പ്പെടാൻ എന്നെ അനുവദിക്കല്ലേ ഈശോയെ… നന്മ തിന്മകളെ തിരിച്ചറിഞ്ഞു തിന്മ ഉപേക്ഷിച്ചു നന്മകളെ മുറികെ പിടിക്കുന്നതിനുളള കൃപ എനിക്ക് നീ തന്നരുളണമെ… എല്ലാ സുഖത്തിലും ദുഖത്തിലും അങ്ങേയ്ക്ക് നന്ദി പറയുന്ന ഒരു കുഞ്ഞു പൈതലാക്കി എന്നെ നീ മാറ്റണമെ… പരിശുദ്ധ ആത്മാവിന്റെ വലിയ അഭിഷേകത്താൽ നിറയ്ക്കണമേ.

ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles