ബൈബിള്‍ ക്വിസ്: പഴയ നിയമം 25
139. നീ സൂക്ഷിക്കണം, വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കുകയും അരുത്. ആര് ആരോട് പറഞ്ഞു?
ഉ. കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട്
140. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും എന്ന് ദൂതന്‍ പറയാന്‍ കാരണമെന്ത്?
ഉ. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍ നിന്ന് ഇസ്രായേലിന് വിടുവിക്കാന്‍ ആരംഭിക്കും
141. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍ വ്രതക്കാരന്‍ ആയരിക്കും. ആര് ആരോട് പറഞ്ഞു.
ഉ. മനോവയുടെ ഭാര്യ മനോവയോട് പറഞ്ഞു.
142. നീ പാകം ചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിന് ദഹനബലിയായി അര്‍പ്പിക്കുക. അധ്യായവും വാക്യവും ഏത്?
ഉ. ന്യായാധിപന്‍ 13. 16
143. ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്യുന്നതു വരെ നില്‍ക്കണമേ. എന്ന് മനോവ ആരോട് പറഞ്ഞു?
ഉ. കര്‍ത്താവിന്റെ ദൂതനോട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.