എളിയവരില്‍ ഉണ്ണിയേശുവിനെ കാണാം!
ക്രിസ്മസ് ദിന സന്ദേശം
ഫാ. അബ്രഹാം മുത്തോലത്ത്
യേശു എളിമയെ വിശുദ്ധിയുമായി താദാത്മ്യപ്പെടുത്തി
തന്റെ ജീവിതകാലം മുഴുവന്‍ എളിമയോടെ ജീവിച്ചവനാണ് യേശു ക്രിസ്തു. ദരിദ്രരിലും സഹായം ആവശ്യമുള്ളവരിലും ദൈവത്തെ കാണാന്‍ യേശു നമ്മെ പഠിപ്പിച്ചു. അവസാനത്തെ വിധിയില്‍ നമ്മുടെ പ്രവര്‍ത്തികള്‍ക്കും ഉപേക്ഷകള്‍ക്കും അനുസൃതമായി നാം വിധിക്കപ്പെടും. യേശുവിന്റെ എളിമ സ്വജീവിതത്തില്‍ പകര്‍ത്തുകയും നമ്മുടെ ഭാവി തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും വേണം.
താല്ക്കാലിക സന്തോഷങ്ങളേക്കാള്‍ നിത്യസൗഭാഗ്യം അന്വേഷിക്കുക
ക്രിസ്മസിന്റെ സന്തോഷം സ്വീകരിച്ച ഇടയന്മാരെ പോലെ നമ്മളും എളിയവരായിരിക്കണം. ധനികരല്ല ദരിദ്രരാണ് ക്രിസ്മസിന്റെ സന്ദേശം സ്വീകരിച്ചത്.
ജോസഫിന്റെയും മറിയത്തിന്റെയും സമാശ്വാസം ഐഹികമായിരുന്നില്ല
മഹത്തായ ഒരു ദൗത്യത്തിനായി വിളിക്കപ്പെട്ടിരുന്നെങ്കിലും ഈ ലോകത്തില്‍ ജോസഫിന്റെയും മറിയത്തിന്റെയും ജീവിതം സുഖകരമായിരുന്നില്ല. അതു പോലെ നമ്മുടെ വിളിയും സുഖമായി ജീവിക്കാനല്ല. യേശുവിനെ പ്രതി ബലിയായി തീരാനാണ്. സഹനമരണങ്ങള്‍ക്കു ശേഷമാണ് ഉയിര്‍ത്തെഴുന്നേല്‍പ്.
ലോകത്തിലെ എളിയവരെ സ്വീകരിക്കാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ദൈവത്തെ കാണാന്‍ കഴിയില്ല
രാജാക്കന്‍മാര്‍ക്കും പുരോഹിതനമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും യേശുവിനെ കാണാന്‍ കഴിഞ്ഞില്ല, കാരണം, അവര്‍ യേശുവിനെ തേടിയത് രാജകൊട്ടാരങ്ങളിലോ ദേവാലയത്തിലോ ആണ്. എന്നാല്‍ യേശു കിടന്ന് ഒരു എളിയ പുല്‍ത്തൊട്ടിയില്‍. പാവപ്പെട്ട ഇടയന്മാരാണ് അവിടുത്തെ കണ്ടത്
സൗഭാഗ്യമില്ലാത്തവരെ പിന്തുണയ്ക്കുക
ഇന്നും കുഞ്ഞുങ്ങള്‍ ദരിദ്രരായി ജനിക്കുന്നു, രോഗികളായി ജനിക്കുന്നു. ജോസഫിനെയും മറിയത്തെയും പോലെ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പാടുപെടുന്ന മാതാപിതാക്കളുണ്ട്. അവരില്‍ നമുക്ക് യേശുവിനെ കാണാം. അവര്‍ക്കു സേവനം ചെയ്യാം.
ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍!