അവസാനം ശാസ്ത്രം കണ്ടെത്തി: ആത്മാവിന് മരണമില്ല!

ദൈവത്തെയും ആത്മാവിനെയും നിഷേധിക്കാന്‍ പലരും ശാസ്ത്രത്തെ ദുരുപയോഗിക്കാറുണ്ട്. ശാസ്ത്രം കുതിച്ചു കയറിയപ്പോള്‍ അതോടെ ദൈവ വിശ്വാസം ഈ ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റപ്പെടും എന്നും പലരും വിശ്വസിച്ചു. എന്നാല്‍, ദൈവ വിശ്വാസം മനുഷ്യാത്മാവിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്ന് തെളിയിച്ചു കൊണ്ട് ദൈവ വിശ്വാസം ഇന്നും ലോകത്തില്‍ ശക്തമായി നിലനില്ക്കുന്നു.
ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു വച്ചാല്‍ ഈയിടെ, പ്രശസ്ത അമേരിക്കന്‍ ഫിസിസിസ്റ്റ് ഡോ. സ്റ്റുവര്‍ട്ടും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മാത്തമാറ്റിക്കല്‍ ഫിസിസിസ്റ്റ് സര് റോജര്‍ പെന്‍ റോസും ചേര്‍ന്നു കണ്ടെത്തിയിരിക്കുന്നത് മനുഷ്യാത്മാവ് മരണത്തോടെ ഇല്ലാതാകുന്നില്ല എന്നാണ്.
ഓര്‍ക്കസ്ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന്‍ എന്നാണ് അവര്‍ ആത്മാവിന്റെ രൂപാന്തരീകരണത്തിന് വിളിക്കുന്ന പേര്. തലച്ചോറിലെ കോശങ്ങളില്‍ മൈക്രോ ട്യൂബുളുകളിലാണ് ആത്മാവ് സ്ഥിതി ചെയ്യുന്നത് എന്ന് അവര്‍ പറയുന്നു. ഒരു മനുഷ്യന് ക്ലിനിക്കലി ഡെഡ് ആയാലും അയാളുടെ ഓര്‍മകള്‍ ഈ മൈക്രോ ട്യൂബുളുകള്ക്കുള്ളില് നിലനില്‍ക്കുന്നുണ്ട്.
ഹൃദയം നിന്നു പോയാലും, രോഗിയുടെ ശ്വാസം ഇല്ലാതായാലും, മൈക്രോ ട്യൂബുളുകള് നശിക്കുന്നില്ല, അത് നശിപ്പിക്കാന്‍ കഴിയില്ല, അവര്‍ പറയുന്നു. വീണ്ടും രോഗി ജീവനിലേക്ക് മടങ്ങി വരുമ്പോള്‍ ഈ മൈക്രോ ട്യൂബുളുകള് സജീവമാകുകയും ‘എനിക്ക് മരണതുല്യമായ ഒരു അനുഭവം ഉണ്ടായി’ എന്നു പറയുകയും ചെയ്യുന്നു.
ഇനി രോഗി പൂര്‍ണമായി മരണപ്പെട്ടാല്‍ തന്നെ ശരീരത്തിന് പുറത്ത് ഈ ബോധം അഥവാ ആത്മാവ് നിലനില്‍ക്കുമെന്നും അതിനാല്‍ ആത്മാവിന് മരണമില്ല എന്നും ഈ ശാസ്ത്രജ്ഞര്‍ പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.